കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് നഷ്ടപരിഹാര അപേക്ഷകളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി

കോവിഡ് മരണം: വ്യാജ നഷ്ടപരിഹാര അപേക്ഷകളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി

-കേ​ര​ള​മ​ട​ക്കം നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഞ്ചു ശ​ത​മാ​നം അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കാം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ലെ വ്യാ​ജ​ന്മാ​രെ ക​​ണ്ടെ​ത്താ​ൻ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി. കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഞ്ചു ശ​ത​മാ​നം ന​ഷ്ട​പ​രി​ഹാ​ര അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് ജ​സ്റ്റി​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​ബി.​വി. നാ​ഗ​ര​ത്ന എ​ന്നി​വ​ര​ട​ങ്ങ​ളി​യ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ണ​ങ്ങ​ളും ല​ഭി​ച്ച അ​പേ​ക്ഷ​ക​ളും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​​മു​ണ്ടെ​ന്ന് ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള കാ​ല​പ​രി​ധി 60 ദി​വ​സ​മാ​യും ഭാ​വി​യി​ലെ അ​പേ​ക്ഷ​ക​ൾ​ക്ക് 90 ദി​വ​സ​മാ​യും നി​ജ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ നാ​ലാ​ഴ്ച സ​മ​യ​പ​രി​ധി അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി തേ​ടി കേ​ന്ദ്രം നേ​ര​ത്തേ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ നോ​ഡ​ൽ ഓ​ഫി​സ​റെ​യും സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​യെ​യും നി​യ​മി​ക്കാ​ൻ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Supreme Court allows inquiry into Covid compensation applications in states including Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.