ന്യൂഡൽഹി: സർക്കാറിനെയും രാജ്യത്തെയും നയിക്കാൻ കോടതി ശ്രമിക്കുന്നുവെന്ന ആേരാപണത്തിൽ രോഷംപ്രകടിപ്പിച്ച് സുപ്രീംകോടതി. ഭരണനിർവഹണ സംവിധാനം കാര്യങ്ങൾ ചെയ്യാതിരിക്കുേമ്പാഴാണ് ജുഡീഷ്യറിക്ക് കുറ്റപ്പെടുത്തേണ്ടിവരുന്നത്. നഗരങ്ങളിലെ ഭവനരഹിതർക്ക് അഭയം ഒരുക്കുന്നതുസംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുേമ്പാഴാണ് പരാമർശം. ഇക്കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാറിെൻറ സംവിധാനം പരാജയമാണെന്ന് ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് തുറന്നടിച്ചു.
‘നിങ്ങളുടെ ആളുകൾ യഥാസമയം പ്രവർത്തിക്കുന്നിെല്ലങ്കിൽ, അങ്ങനെത്തന്നെ പറയേണ്ടിവരും’. ഞങ്ങൾ എക്സിക്യൂട്ടിവല്ല. നിങ്ങൾ കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ ഞങ്ങൾ ചിലത് പറയും. അതിെൻറ പേരിൽ ജുഡീഷ്യറി സർക്കാർ കാര്യങ്ങൾ ചെയ്യുന്നുവെന്ന വിമർശനമാണ് രാജ്യത്തുള്ളത്’’- ബെഞ്ച് ചൂണ്ടിക്കാട്ടി. ദീനദയാൽ അേന്ത്യാദയ യോജന -നാഷനൽ അർബൻ ലൈവ്ലിഹുഡ് മിഷൻ -2014 മുതൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, യു.പി സർക്കാർ ഇൗ പദ്ധതിയിൽ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇത് മനുഷ്യരുടെ ആവശ്യമാണെന്ന് അധികൃതരുടെ മനസ്സിൽ ഉണ്ടാകണമെന്ന് യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു. താമസിക്കാൻ സ്ഥലമില്ലാത്തവർക്ക് അത് നൽകണമെന്നാണ് പറയുന്നത്. 2011ലെ കണക്കുപ്രകാരം യു.പിയിലെ നഗരപ്രദേശങ്ങളിൽ 1.80 ലക്ഷം ഭവനരഹിതരാണുള്ളത്. ഇവർക്ക് അഭയംനൽകാൻ സംസ്ഥാന സർക്കാർ എല്ലാം ചെയ്യുന്നുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു. ഹരജി ഫെബ്രുവരി എട്ടിന് കോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.