ന്യൂഡൽഹി: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ സർക്കാറിെൻറ ഔദ്യോഗിക വ ിശദീകരണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ വൻ തോതിലുള്ള കൂട്ട പല ായനത്തിന് കാരണം വ്യാജ വാർത്തകളാണെന്ന സർക്കാർ വിശദീകരണത്തെ തുടർന്നാണ് ചീഫ് ജ സ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പറഞ്ഞത്.
കൃത്യമല്ലാത്തതും വ്യാജവുമായ റിപ്പോർട്ടിങ് സമൂഹത്തിൽ ഭയമുണ്ടാക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. ലോക്ഡൗണിനുശേഷം വലിയ നഗരങ്ങളിൽനിന്ന് സ്വന്തം ഗ്രാമത്തിലെത്താൻ നൂറുകണക്കിന് കിലോമീറ്ററുകൾ നടക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
വ്യാജ വാർത്തകൾക്കും സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾക്കുംശേഷമാണ് രാജ്യത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനം തുടങ്ങിയതെന്ന് കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചു. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് കൃത്യത ഉറപ്പാക്കാതെ വാർത്ത അച്ചടിക്കുകയോ സംപ്രേഷണം ചെയ്യാനോ പാടില്ല. ഇതിന് ആവശ്യമായ നിർദേശം കോടതിയിൽനിന്നുണ്ടാകണമെന്നും സർക്കാർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.