ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സുപ്രീം കോടതി പടക്ക വിൽപ്പന നിരോധിച്ചു. പടക്ക വിൽപ്പനക്ക് പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ റദ്ദാക്കണെമന്നും കോടതി ആവശ്യെപ്പട്ടു. ലൈസൻസുള്ളവർക്ക് പടക്കം വിൽക്കാൻ ഇതുവരെ അനുമതിയുണ്ടായിരുന്നു. ഇനി ലൈസൻസുള്ളവർക്കും ഡൽഹിയിേലാ പരിസര പ്രദേശങ്ങളിേലാ പടക്കം വിൽക്കാനാകില്ല.
ഡൽഹിയിൽ പടക്കം നിരോധിക്കണമെന്നാവശ്യെപ്പട്ടുള്ള ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ ഉണ്ടായ രൂക്ഷമായ വായു മലിനീകരണം തടയുന്നതിന് ഇത്തരത്തിൽ ഫലപ്രദമായ നടപടികൾ വേണമെന്ന് മുമ്പ് കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.