ടെലികോം അഴിമതി ​: ദയാനിധിമാര​ൻ വിചാരണ നേരിടണം; അപ്പീൽ തള്ളി

ന്യൂഡൽഹി: ടെലികോം അഴിമതിക്കേസിൽ മുൻ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരൻ വിചാരണ നേരിടണമെന്ന്​ സുപ്രീംകോടതി.  ദയാനിധിക്കെതിരെ കുറ്റം ചുമത്തണമെന്ന മദ്രാസ്​ ഹൈകോടതി വിധിക്കെതിരെ നൽകിയ ഹരജി തള്ളിയാണ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, ആർ. ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചി​​​െൻറ ഉത്തരവ്​​. ദയാനിധി മാരനെ പ്ര​േത്യക സി.ബി.​െഎ കോടതി മാർച്ചിൽ കുറ്റമുക്​തനാക്കിയ നടപടി കഴിഞ്ഞയാഴ്​ചയാണ്​ മദ്രാസ്​ ​ൈഹകോടതി റദ്ദാക്കിയത്​. 12 ആഴ്​ചക്കകം ദയാനിധി മാരനെതി​െരയും സഹോദരൻ കലാനിധി മാരനെതിരെയും കുറ്റം ചുമത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇൗ ഉത്തരവിനെതിരെയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​​. എന്നാൽ, ഹൈകോടതി ഉത്തരവിൽ ഇടപെടില്ലെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. 

2004-2006 കാലഘട്ടത്തിൽ കേന്ദ്ര ടെലികോം മന്ത്രിയായിരി​െക്ക 1.78 കോടി സർക്കാറിന്​ നഷ്​ടമുണ്ടാക്കി​ ​ സ്വന്തം വസതിയിൽ ടെലിഫോൺ എക്​സ്​ചേഞ്ച്​ സ്​ഥാപിക്കുകയും അത്​ കലാനിധിമാരൻ മേധാവിയായിരിക്കുന്ന സൺ ടി.വിയു​െട ബിസിനസ്​ ആവശ്യങ്ങൾക്ക്​ വേണ്ടി ഉപയോഗിക്കുകയും ചെയ്​തുവെന്നാണ്​ കേസ്​. 

300 ഹൈസ്​പീഡ്​ ടെലിഫോൺ ലൈനുകൾ ഉൾപ്പെട്ട എക്​സ്​ചേഞ്ച്​ ബി.എസ്​.എൻ.എല്ലി​​​​​െൻറ സഹായത്തോടെയാണ്​ സ്​ഥാപിച്ചത്​. ഇത്​ സൺ ഗ്രൂപ്പി​​​​​െൻറ വിവരകൈമാറ്റത്തിനും ബിസിനസുകൾക്കും വേണ്ടിയാണ്​ ഉപയോഗിച്ചതെന്നുമാണ്​ ആരോപണം. 

Tags:    
News Summary - Supreme Court Dismisses Dayanidhi Maran's Appeal - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.