ന്യൂഡൽഹി: വായ്പ മൊറട്ടോറിയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന് ഒരാഴ്ചത്തെ സമയം കൂടി അനവുവദിച്ച് സുപ്രീംകോടതി. ഒക്ടോബർ അഞ്ചിനകം കേന്ദ്രസർക്കാർ മൊറട്ടോറിയം പ്ലാൻ സമർപ്പിക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു.
മൊറട്ടോറിയം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറും ആർ.ബി.ഐയും ചേർന്ന് സെപ്ററംബർ 28നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കൽ അന്തിമഘട്ടത്തിലാണെന്നും വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്നും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ േമത്ത സുപ്രീംകോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവ്, വായ്പ പലിശ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുൻ സി.എ.ജി രാജീവ് മെഹർഷിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 31ന് അവസാനിച്ച വായ്പ മൊറട്ടോറിയം കാലാവധി സെപ്റ്റംബർ 28 വരെ നീട്ടി നൽകണമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മൊറട്ടോറിയം നീട്ടി നൽകണമെന്നും ഈ കാലയളവിൽ വായ്പ പലിശ ഒഴിവാക്കി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.