2017 ആഗസ്റ്റ് 28ന് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റതോടെ സുപ്രീംകോടതിയില്‍ ഉടലെടുത്ത രൂക്ഷമായ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലെത്തിച്ചത്. തൊട്ടുമുമ്പ് വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ തുടങ്ങിവെച്ച ചില തെറ്റായ പ്രവണതകള്‍ക്ക് സ്വന്തം നേതൃത്വത്തിലുള്ള ബെഞ്ചിെൻറ വിധിയുണ്ടാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിയമപ്രാബല്യം നല്‍കിയതാണ് ഏറ്റവും തലയെടുപ്പുള്ള നാല് ജഡ്ജിമാരുടെ പരസ്യമായ പ്രതിഷേധത്തില്‍ കലാശിച്ചത്. സുപ്രീംകോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് ജയില്‍വാസം വിധിച്ച ബെഞ്ചിലുള്ളവരാണ് ഇവരെന്നതാണ് മറ്റൊരു വിരോധാഭാസം.
പ്രമാദമായ അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിെൻറ ആത്മഹത്യക്കുറിപ്പും നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 50 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച കേസും മുന്‍ ചീഫ് ജസ്റ്റിസ് ഖെഹാര്‍ പരിഗണിക്കുന്നതിനെതിരെ കോടതിക്കകത്ത് രംഗത്തുവന്ന മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയും തന്നെയാണ് മെഡിക്കല്‍ കോളജ് കേസില്‍ അനുകൂല വിധിക്ക് സുപ്രീംകോടതി ജഡ്ജിക്ക് 100 കോടി നല്‍കിയെന്ന കേസില്‍ ആരോപണവിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷകനായും ന്യായാധിപനായും പ്രവര്‍ത്തിച്ച ഒഡിഷ ഹൈകോടതിയിലുണ്ടായിരുന്ന ഒരു ജഡ്ജിയാണ് സുപ്രീംകോടതി വിധി കിട്ടാന്‍ 100 കോടി രൂപ കൈക്കൂലി വാങ്ങിയ കേസിലെ പ്രധാന പ്രതിയായത്. ചീഫ് ജസ്റ്റിസ് തന്നെയും ആരോപണവിധേയനായ കേസ് എന്ന നിലയിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ അന്ന് കേസ് ഭരണഘടനബെഞ്ചിന് വിടുകയും പ്രത്യേക അന്വേഷണം വേണമെന്ന് വിധിക്കുകയും ചെയ്തത്. എന്നാല്‍, അന്നുച്ചക്ക് ഈ കേസ് ജൂനിയര്‍ ജഡ്ജിമാരുടെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു. തുടര്‍ന്ന് ആ ബെഞ്ചാകട്ടെ പരാതി നല്കിയ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകര്‍ ചെയ്തത് കോടതിയലക്ഷ്യമാണെന്ന് വിധി കല്പിച്ച് അന്വേഷണ ആവശ്യം തള്ളുകയും ചെയ്തു.
അവിടംകൊണ്ട് നിര്‍ത്താതെ ജൂനിയര്‍ ജഡ്ജിമാരെ ചേര്‍ത്ത് ബെഞ്ചുണ്ടാക്കി സുപ്രീംകോടതി കേസ് പട്ടികകളുടെ യജമാനന് ചീഫ് ജസ്റ്റിസാണെന്നും ഏതു കേസ് ഏതു ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നുമുള്ള സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആരും ചെയ്യാത്ത വിധി പുറപ്പെടുവിച്ചു. ആ വിധിക്കുശേഷം രാജ്യത്ത് പ്രത്യാഘാതമുണ്ടാക്കുന്ന കേസുകളിലെല്ലാം ഈ മുതിര്‍ന്ന നാല് സുപ്രീംകോടതി ജഡ്ജിമാരെ മാറ്റിനിര്‍ത്തി തനിക്ക് വേണ്ടപ്പെട്ട ജൂനിയര്‍ ജഡ്ജിമാരെ മാത്രംവെച്ച് ബെഞ്ചുണ്ടാക്കുന്ന സമീപനമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഭാഗത്തുനിന്നുണ്ടായത്. ആ വിധിയുടെ ചുവടു പിടിച്ചാണ് മോദി സര്‍ക്കാറിനെ ബാധിക്കുന്ന ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണക്കേസും ജൂനിയര്‍ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏല്പിച്ചതും നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വഴിവിട്ട കളിക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുന്നതും.
നിയമവൃത്തങ്ങളിൽ സമ്മിശ്ര പ്രതികരണം
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാർ വാർത്തസമ്മേളനം നടത്താമോ? സുപ്രീംകോടതിയിലെ പൊട്ടിത്തെറിയെക്കുറിച്ച് നിയമവൃത്തങ്ങളിൽ സമ്മിശ്ര പ്രതികരണം. ഏറെക്കാലത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇതൊരു തുടക്കമാവും.പലവട്ടം പരാതിപറഞ്ഞു മടുത്തതിനൊടുവിലാണ് മുതിർന്ന ജഡ്ജിമാർ മാധ്യമപ്രവർത്തകരെ കണ്ട് യാഥാർഥ്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞത്. അതോടെ പരമോന്നത നീതിപീഠത്തിെൻറ വിശ്വാസ്യതക്ക് കനത്ത തിരിച്ചടിയേറ്റു. അത് ഒഴിവാക്കണമായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. അത്യാവശ്യമായിരുന്നു എന്ന് കാ ണുന്നവരുണ്ട്. ജഡ്ജിമാർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു എന്നു ചിന്തിക്കുന്നവരും, വെളിപ്പെടുത്തൽകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നു പറയുന്നവരും ഏറെ.
അസുഖകരമായതാണ് സംഭവിച്ചതും കേൾക്കുന്നതുമെങ്കിൽക്കൂടി, പരമോന്നത കോടതിയെ തിരുത്താൻ ഇത്തരമൊരു നടപടി ആവശ്യമായിരുന്നുെവന്ന് മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ഇന്ദിര ജെയ്സിങ് എന്നിവർ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണ് പരിഹാരമില്ലാത്തതിനാൽ തുറന്നു കാണിക്കപ്പെട്ടതെന്നും അവർ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാജി വെക്കുകയാണ് ഭേദമെന്ന കാഴ്ചപ്പാട് പ്രശാന്ത് ഭൂഷൺ പങ്കുവെച്ചു.ഭരണത്തിലുള്ളവർ നീതിപീഠത്തിൽ അവിഹിതമായി ഇടപെടുന്നതിെൻറ തെളിവെന്ന നിലയിലാണ് ഇന്ദിര ജെയ്സിങ് സംഭവത്തെ കണ്ടത്. ഇൗ പ്രശ്നം ജഡ്ജിമാർ പരസ്പരം ചർച്ച ചെയ്യാതെ പരിഹരിക്കപ്പെടില്ലെന്ന് മുൻനിയമമന്ത്രി സൽമാൻ ഖുർഷിദ് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയ നടപടിയായിപ്പോയെന്ന് സുപ്രീംകോടതിയിലെ മുൻജഡ്ജി ആർ.എൽ. സോഥി വിലയിരുത്തി.
ജഡ്ജിമാർക്കെതിരായ പ്രധാന ആരോപണങ്ങൾ
ഉയർന്ന നിയമസംവിധാനത്തിലെ ജഡ്ജിമാരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അവരുടെ പേരിലുള്ള ആരോപണങ്ങളും പല സന്ദർഭങ്ങളിലും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.