ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരായി വൃന്ദ കാരാട്ടിന്റെ പരാതിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂറും പർവേശ് വർമയും 2020ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വൃന്ദ കാരാട്ട് നൽകിയ പരാതിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് കെ.എം.ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതി വിചാരണക്കോടതി തള്ളിയതിനെതിരെ വൃന്ദ കാരാട്ട് ഡൽഹി ഹൈകോടതിയിൽ റിട്ട് ഹരജി നൽകിയിരുന്നു. അത് ഹൈകോടതി തള്ളി. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതി വേണമെന്ന മജിസ്ട്രേറ്റിന്റെ നിലപാട് പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും നോട്ടീസിന് മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

2020 ജനുവരി 27ന് റാലിയിൽ അനുരാഗ് താക്കൂർ നടത്തിയ ഗോലി മാരോ പരാമർശമുൾപ്പെടെ വിവിധ പ്രസംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വൃന്ദ കാരാട്ടിന്റെ പരാതി. 

Tags:    
News Summary - Supreme Court Issues Notice On Brinda Karat's Plea Seeking FIR Against Anurag Thakur & Parvesh Verma For Alleged Hate Speeches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.