ന്യൂഡൽഹി: ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നോട്ടീസ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ അഭിപ്രായമാരാഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രമണ്യൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാർത്തവിനിമയ മന്ത്രാലയത്തിനാണ് നോട്ടീസ് നൽകിയത്.
ശശാങ്ക് ശേഖർ ജാ, അപൂർവ അരാട്ടിയ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് ഹരജി നൽകിയത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനായി പ്രത്യേക സംവിധാനം വേണമെന്നാണ് ഇവരുടെ ആവശ്യം. സിനിമകൾക്ക് നൽകുന്നത് പോലെ ഒ.ടി.ടി പ്ലാറ്റ്ഫോമിലെ കണ്ടൻറിനും സർട്ടിഫിക്കറ്റ് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.