സുപ്രീം കോടതി

നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി; നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് നോട്ടീസ്

ന്യൂഡൽഹി: ക്രമക്കേടിന്‍റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹരജിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) സുപ്രീംകോടതി നോട്ടീസ്. വിദ്യാർഥിനി ശിവാംഗി മിശ്രയുടെ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചത്.

നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയത്തിൽ എൻ.ടി.എയുടെ കൃത്യമായി മറുപടി അനിവാര്യമാണെന്നും ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കൽ കൗൺസിലിങ് നടപടികൾ തടയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ജൂലൈ എട്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ക്രമക്കേടിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് -യു.​ജി പ​രീ​ക്ഷ റദ്ദാക്കണമെന്നും വീ​ണ്ടും പരീക്ഷ ന​ട​ത്ത​ണ​മെ​ന്നുമാണ് ഹരജി‍യിൽ ആവശ്യപ്പെട്ടത്. ശി​വാംഗി മി​ശ്ര ഉ​ൾ​പ്പെ​ടെ ഒ​രു ​സം​ഘം വി​ദ്യാ​ർ​ഥി​കളാണ് ഹ​ര​ജി നൽകിയത്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീ​റ്റ് -യു.​ജി പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറു പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ ചിലർക്ക് ഗ്രേസ്മാർക്ക് നൽകിയെന്നാണ് എൻ.ടി.എ പറയുന്നത്.

67 കു​ട്ടി​ക​ൾ​ക്ക്​ 720 മാ​ർ​ക്ക്​ കി​ട്ടി​യ​തും ഒ​രു ​സെ​ന്‍റ​റി​ലെ ഏ​ഴ്​ പേ​ർ​ക്ക്​ മു​ഴു​വ​ൻ മാ​ർ​ക്ക്​ കി​ട്ടി​യ​തും വ​രാ​ൻ പാ​ടി​ല്ലാ​ത്ത 718, 719 എ​ന്നീ മാ​ർ​ക്കു​ക​ൾ കി​ട്ടി​യ​ത്​ ഗ്രേ​സ്​​മാ​ർ​ക്ക്​ ന​ൽ​കി​യ​തി​നാ​ലാ​ണെ​ന്ന എ​ൻ.​ടി.​എ​യു​ടെ വി​ശ​ദീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ​യെ​ല്ലാം സം​ശ​യാ​സ്പ​ദ​മാ​​​ണെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പറയുന്നു.

എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനും രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നൽകിയതെന്നാണ് എൻ.ടി.എയുടെ വീശദീകരണം. കൂടാതെ, മുൻ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നും എൻ.ടി.എ വ്യക്തമാക്കുന്നു.

അതേസമയം, പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ സുബോദ് കുമാർ സിങ് വിശദീകരിക്കുന്നത്. ആറ് പരീക്ഷ സെന്ററുകളിൽ മാത്രമാണ് പ്രശ്നങ്ങൾ ആരോപിക്കപ്പെടുന്നത്. വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ്മാർക്കിൽ പുനഃപരിശോധനയുണ്ടാവും. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിക്കും. 1500ഓളം വിദ്യാർഥികളുടെ ഫലമായിരിക്കും ഇത്തരത്തിൽ പരിശോധിക്കുകയെന്നും ഇത് അഡ്മിഷൻ നടപടികളെ ബാധിക്കില്ലെന്നും ഡയറക്ടർ പറഞ്ഞു.

Tags:    
News Summary - Supreme Court issues notice to National Testing Agency (NTA) on NEET exam allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.