ന്യൂഡൽഹി: സഹപാഠികളെ കൊണ്ട് അധ്യാപിക മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ കേസിന്‍റെ പുരോഗതി അറിയിക്കാൻ യു.പി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംഭവത്തിൽ ഇരയാക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാൻ പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ തുഷാർ ഗാന്ധി നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ഓഭയ് എസ്. ഓക, പങ്കജ് മിത്താൽ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.
കഴിഞ്ഞ 24നാണ് നേഹ പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിച്ചത്. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ നടപടിയാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.