ന്യൂഡൽഹി: ഏഴ് സുപ്രീംകോടതി ജഡ്ജിമാർ ഇൗ വർഷം വിരമിക്കും. ആറു ജഡ്ജിമാരുടെ ഒഴിവുള്ളപ്പോഴാണ് കൂട്ടവിരമിക്കൽ. രണ്ട് ജഡ്ജിമാരെ നിയമിക്കാനുള്ള നിർദേശത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
ജസ്റ്റിസ് അമിതാവ റോയ് മാർച്ച് ഒന്നിനും ജസ്റ്റിസ് രാജേഷ് അഗർവാൾ മെയ് നാലിനുമാണ് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ജെ. ചെലേമശ്വർ ജൂൺ 22നാണ് വിരമിക്കുന്നത്. ജൂലൈ ആറിന് ജസ്റ്റിസ് ആദർശ് ഗോയലും സ്ഥാനമൊഴിയും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടിനാണ് വിരമിക്കുക. നവംബർ 29ന് മലയാളിയായ ജസ്റ്റിസ് കുര്യൻ േജാസഫും ഡിസംബർ 30ന് ജസ്റ്റിസ് മദൻ ബി. ലോകുറും വിരമിക്കും. ഏഴു ജഡ്ജിമാർ വിരമിക്കുന്നതും ആറുപേരുടെ ഒഴിവും ജഡ്ജി നിയമനപ്രക്രിയ വേഗത്തിലാക്കാൻ കൊളീജിയത്തെ നിർബന്ധിതമാക്കും.
മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര, ഉത്തരഖണ്ഡ് ൈഹകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുടെ പേരുകൾ കഴിഞ്ഞമാസം കൊളീജിയം സർക്കാറിനോട് നിർദേശിച്ചിരുന്നു. എന്നാൽ, സർക്കാർ തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.