ന്യൂഡൽഹി: യുണിടെക്ക് ബിൽഡേഴ്സിെൻറ ബാധ്യതയില്ലാത്ത ആസ്തികൾ ലേലം ചെയ്യാനായി സുപ്രീംകോടതി ഏറ്റെടുക്കുന്നു. വഞ്ചനകേസിൽ കമ്പനിയുടെ ഉപഭോക്താകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായാണ് ആസ്തി ഏറ്റെടുക്കുന്നത്. ഇതിനായി കമ്പനിയുടെ ബാധ്യതയില്ലാത്ത വസ്തുക്കളുടെ ലിസ്റ്റ് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് കമ്പനി സമർപ്പിച്ച പട്ടിക അപൂർണ്ണമാണെന്നും കോടി നിരീക്ഷിച്ചു.
കമ്പനി ഡയറക്ടർമാരുടെ സ്വത്തുവിവരം ഉൾപ്പടെയുള്ള രേഖകൾ സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശമുണ്ട്. ആവശ്യമെങ്കിൽ കേസിൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കേസ് വഴിതിരിച്ച് വിടാൻ ശ്രമിച്ചതിന് ജെ.എം ഫിനാൻസിന് 25 ലക്ഷം രൂപ പിഴശിക്ഷയും കോടതി വിധിച്ചു. യുണിടെക് ഉപഭോക്താകൾക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് വായ്പ നൽകുമെന്നായിരുന്നു ജെ.എം ഫിനാൻസിെൻറ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.