ന്യൂഡൽഹി: ‘കമ്പള’ എന്നറിയപ്പെടുന്ന കർണാടകയിലെ പരമ്പരാഗത കാളയോട്ടത്തിന് ഇടക്കാല സ്റ്റേ നൽകാനാവില്ലെന്ന് സുപ്രീംകോടതി. വിഷയത്തിൽ മൃഗസ്നേഹികളുടെ സംഘടനയായ ‘പീപ്ൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻറ് ഒാഫ് അനിമൽസ്’ (പെറ്റ) സമർപ്പിച്ച ഹരജിയിൽ കോടതി മാർച്ച് 12ന് അന്തിമവാദം കേൾക്കും. വടക്കൻ കർണാടകയിലെ ചില ഭാഗങ്ങളിലും ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലും നവംബറിനും മാർച്ചിനുമിടയിലാണ് ‘കമ്പള’ നടക്കാറുള്ളത്. ‘കമ്പള’ നടത്താനായി കർണാടക മന്ത്രിസഭ കഴിഞ്ഞ വർഷം ജനുവരി 28ന് മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.