ന്യൂഡൽഹി: സുപ്രീംകോടതി വിധിയെത്തുടർന്ന് വനഭൂമിയിൽനിന്ന് പുറത്താകുന്ന ആദിവാ സികളെ കണക്ക് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇൗ വി ഷയത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കൂടിയാലോചിക്കുമെ ന്നും ഇതിനായി സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്നും കേന്ദ്ര ആദിവാസിക്ഷേമ മന്ത്രാല യം അറിയിച്ചു. അതേസമയം, ഒാർഡിനൻസ് ഇറക്കാനുള്ള സാധ്യത ഒൗദ്യോഗിക വൃത്തങ്ങൾ തള്ളിക്കളഞ്ഞു.
വനാവകാശ നിയമത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭേദഗതിക്ക് പാർലമെൻറിെൻറ അനുമതി ആവശ്യമാണെന്നും പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷമേ അത് സാധ്യമാകൂവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുറത്താക്കപ്പെടുന്ന ആദിവാസികളുടെയും മറ്റു പരമ്പരാഗത വാസികളുടെയും വിശദാംശങ്ങൾ കിട്ടിക്കഴിഞ്ഞ ശേഷം ഭാവി നടപടി ആലോചിക്കാനാണ് കേന്ദ്രത്തിെൻറ തീരുമാനം. 19 ലക്ഷം ആദിവാസികളുടെയും വനവാസി വിഭാഗങ്ങളുടെയും വനഭൂമിക്ക് മേലുള്ള അവകാശമേ ഇതുവരെ അംഗീകരിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര സർക്കാറിന് അറിയാമെന്ന് കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം സെക്രട്ടറി ദീപക് ഖണ്ഡേക്കർ പറഞ്ഞു.
എന്നാൽ, അവകാശം അംഗീകരിക്കാത്തതിനാൽ വനത്തിൽനിന്ന് പുറന്തള്ളണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ട കുടുംബങ്ങളുടെ യഥാർഥ കണക്ക് സംസ്ഥാനങ്ങളിൽനിന്ന് അറിയേണ്ടതുെണ്ടന്ന് അദ്ദേഹം തുടർന്നു. ഇതിെൻറ വിശദാംശങ്ങൾ ഉടനടി അറിയിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അഡീഷനൽ സോളിസിറ്റർ ജനറൽ എ. നാദകർണി കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായിക്കൊണ്ടിരുന്ന കേസിൽ വാദം കേൾക്കലിെൻറ നിർണായക നാളിൽ അഭിഭാഷകൻ അപ്രത്യക്ഷനായിരുന്നു. അതേസമയം, അഭിഭാഷകൻ കോടതിയിൽ ഹാജരുണ്ടായിരുന്നുവെങ്കിലും സുപ്രീംകോടതി നിലപാട് ചോദിച്ചിെല്ലന്നാണ് ആദിവാസിക്ഷേമ മന്ത്രാലയത്തിെൻറ വിശദീകരണം.
അതിനാൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. യു.പി.എ സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമപ്രകാരം 42.17 ലക്ഷം ആദിവാസി കുടുംബങ്ങൾ വനാവകാശത്തിന് സമർപ്പിച്ച അപേക്ഷയിൽ 18.89 ലക്ഷം അപേക്ഷകൾ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെല്ലാം തള്ളുകയുമാണ് ചെയ്തത്. സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയാൽ രാജ്യത്തെ 23.28 ലക്ഷം ആദിവാസി കുടുംബങ്ങളെ വനത്തിൽനിന്ന് പുറത്താക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.