ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുക്കണമെന്ന കോൺഗ്രസിൽ ചേർന്ന ഗുജറാത്തിലെ പാട്ടീദാർ നേതാവ് ഹാർദിക് പേട്ടലിെൻറ ആവശ്യം സുപ്രീംകോടതി തള്ളി. പേട്ടൽ സംവരണ സമരത്തിലെ കലാപത്തിൽ തന്നെ കുറ്റക്കാരനായി വിധിച്ച ഗുജറാത്ത് ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
തന്നെ കുറ്റക്കാരനാക്കിയ കേസ് അടിയന്തരമായി കേൾക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളിയതോടെ സ്ഥാനാർഥിയാകാനുള്ള ഹാർദികിെൻറ ശ്രമം പാളി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.
2015ൽ പേട്ടൽ സംവരണ സമരം അക്രമാസക്തമായതിെൻറ പേരിലുള്ള കേസിലാണ് കഴിഞ്ഞ ആഗസ്റ്റിൽ ഗുജറാത്ത് ഹൈകോടതി ഹാർദിക് പേട്ടൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. അപ്പീൽ പരിഗണിക്കുന്നതിൽ ഇപ്പോൾ അടിയന്തര പ്രാധാന്യം എന്താണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.
ഇൗയിടെ കോൺഗ്രസിൽ ചേർന്ന ഹാർദിക് പേട്ടൽ ഗുജറാത്തിലെ ജാംനഗറിൽനിന്ന് പാർട്ടി ടിക്കറ്റിൽ മത്സരിക്കാനിരിക്കുകയായിരുന്നു. ഇൗ മാസം നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. കുറ്റക്കാരനാണെന്ന വിധി മരവിപ്പിക്കണമെന്ന ഹാർദിക് പേട്ടലിെൻറ ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.