ഇലക്ടറൽ ബോണ്ട്: പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ ഭരണഘടന ബെഞ്ചിന്റെ വിധി ചോദ്യംചെയ്ത് സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ.ബി. പരിദ്വാല, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹരജികൾ തള്ളിയത്.

അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയും മറ്റൊരാളുമാണ് പുനഃപരിശോധന ഹരജികൾ സമർപ്പിച്ചത്. സെപ്റ്റംബർ 25ന് പാസാക്കിയ വിധി ന്യായം ശനിയാഴ്ചയാണ് കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.

പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിച്ചതില്‍ രേഖയില്‍ ഒരു തെറ്റും വ്യക്തമല്ല. സുപ്രീംകോടതി ചട്ടങ്ങള്‍ 2013ലെ XLVII റൂള്‍1 പ്രകാരം പുനഃപരിശോധിക്കേണ്ട കേസില്ല. അതിനാല്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളുന്നു.- കോടതി നിരീക്ഷിച്ചു.

ഫെ​ബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത്. അതിനു പിന്നാലെ, ബോണ്ടുകള്‍ വാങ്ങുന്നവരുടെയും സ്വീകര്‍ത്താക്കളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ സംഭാവനകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനും സംഭാവനകൾ ബാങ്ക് വഴിയാക്കി സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് കടപ്പത്ര പദ്ധതിയെന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളിയാണ് സുപ്രീം കോടതി വിധി പറ‍ഞ്ഞത്.

Tags:    
News Summary - Supreme Court rejects plea seeking review of verdict scrapping electoral bonds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.