ന്യൂഡൽഹി: അനിൽ അംബാനിക്കും റിലയൻസ് കമ്മ്യൂണിക്കേഷനും എതിരായ സുപ്രീംകോടതി ഉത്തരവിൽ തിരിമറി നടത്തിയ കോ ടതി ജീവനക്കാെര പിരിച്ചുവിട്ടു. കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ കുമാർ ചക്രബർത്തി എന്നിവരെയാണ് പിരി ച്ചുവിട്ടത്. അനിൽ അംബാനിക്കും റിലയൻസ് കമ്മ്യൂണിക്കേഷനുമെതിരെ എറിക്സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യക്കേസിലെ ഉത്തരവിലാണ് ജീവനക്കാർ തിരിമറി നടത്തിയത്.
ജനുവരി ഏഴിന് പുറപ്പെടുവിച്ച ഉത്തരവിൽ അനിൽ അംബാനി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാൽ ഇൗ ഉത്തരവ് കോടതി വെബ്ൈസറ്റിൽ പ്രസിദ്ധീകരിച്ചത് നേരിട്ട് ഹാജരാകേണ്ടതില്ല എന്നതരത്തിലാണ്. ഇത് എറിക്സണിെൻറ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധിയിൽ പെടുത്തുകയും തുടർന്ന് ജനുവരി പത്തിന് ഉത്തരവിൽ തിരുത്ത് വരുത്തുകയും ചെയ്തു.
സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തിയ കോടതിക്ക് ഉത്തരവിൽ വന്ന തിരുത്ത് അബദ്ധത്തിൽ സംഭവിച്ചതല്ല എന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് രണ്ട് കോർട്ട് മാസ്റ്റർമാരെ പിരിച്ചു വിടാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.