ന്യൂഡൽഹി: ലഖിംപുരിൽ സമരക്കാരായ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെ അനിശ്ചിതമായി ജയിലിലിടാനാവില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ വിധിപറയാനായി മാറ്റി. ആശിഷ് മിശ്രക്ക് ജാമ്യം നൽകിയില്ലെങ്കിൽ ജയിലിൽ കഴിയുന്ന ഇരകളായ കർഷകർക്കും ജാമ്യം കിട്ടില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഒരു പ്രതിയുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെടുന്നതുവരെ അനന്തമായി ജയിലിലിടാനാവില്ലെന്നും ഇരു കക്ഷികളെയും സന്തുലിതമായി കൈകാര്യം ചെയ്യേണ്ട കേസാണിതെന്നും ബെഞ്ച് തുടർന്നു. ജാമ്യപേക്ഷയെ തങ്ങൾ എതിർക്കുകയാണെന്ന് യു.പി സർക്കാർ അറിയിച്ചപ്പോഴാണ് സുപ്രീംകോടതി കേന്ദ്ര മന്ത്രിയുടെ മകന്റെ മോചനത്തെ കുറിച്ച് സൂചന നൽകി കേസ് വിധിപറയാനായി മാറ്റിയത്.
സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആദ്യ ജാമ്യം റദ്ദാക്കിയാണ് കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ മകനായ ആശിഷ് മിശ്രയെ വീണ്ടും ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.