സമൂഹമാധ്യമങ്ങൾ ഉപയോഗിക്കു​മ്പോൾ ജാഗ്രത പുലർത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സമൂഹമാധ്യമ പോസ്റ്റുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അത് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിലെ വനിത മാധ്യമപ്രവർത്തകരെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന തമിഴ് നടനും മുൻ എം.എൽ.എയുമായ എസ്.വി. ശേഖറിന്റെ അപേക്ഷ തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.

ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതിയും തള്ളിയിരുന്നു.

മറ്റൊരാളുടെ പോസ്റ്റ് പങ്കുവെക്കുകമാത്രമായിരുന്നുവെന്നും സംഭവദിവസം കണ്ണിൽ മരുന്നൊഴിച്ചിരുന്നതിനാൽ ഉള്ളടക്കം ശ്രദ്ധിച്ചിരുന്നില്ലെന്നുമുള്ള ശേഖറിന്റെ വാദം കോടതി തള്ളി.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് അനിവാര്യമാണെന്ന് കരുതുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾ കൂടി നേരിടാൻ തയാറായിരിക്കണമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.കെ. മിശ്ര എന്നിവരടങ്ങിയ സു​പ്രീകോടതി ​ബെഞ്ച് നിരീക്ഷിച്ചു.

Tags:    
News Summary - Supreme Court Says One Has To Be Careful On Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.