ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയെ പൊതുസുരക്ഷാ നിയമമനു സരിച്ച് തടവിലാക്കിയത് ചോദ്യംചെയ്യുന്ന ഹരജിയിൽ സുപ്രീംകോടതി വിശദീകരണം തേട ി.
മഹ്ബൂബയുടെ മകൾ ഇൽതിജ മുഫ്തി നൽകിയ ഹേബിയസ് കോർപസ് (അന്യായമായി തടവിലാ ക്കപ്പെട്ടയാളെ ഹാജരാക്കാനുള്ള) ഹരജിയിലാണ് ജസ്റ്റിസ് അരുൺമിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജമ്മു-കശ്മീർ ഭരണകൂടത്തിന് നോട്ടീസയച്ചത്.
ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് മഹ്ബൂബക്കെതിരെ ചുമത്തിയതെന്നും എന്നാൽ, ഇതിനാധാരമായി ഒരു സംഭവംപോലും ഹാജരാക്കാനായിട്ടില്ലെന്നും ഇൽതിജക്കുവേണ്ടി ഹാജരായ അഭിഭാഷക പറഞ്ഞു.
കേസ് മാർച്ച് 18ലേക്ക് മാറ്റി. മറ്റൊരു മുൻമുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ തടവിൽ െവച്ചതിനെതിരെയും ഇതേ ബെഞ്ച് നേരത്തേ വിശദീകരണം തേടിയിരുന്നു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാവകുപ്പ് റദ്ദാക്കിയതിനെതുടർന്നാണ്, ആറു മാസം മുമ്പ് ഇരുനേതാക്കളെയും തടവിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.