ന്യൂഡൽഹി: ബിഹാറിലെ മുസഫർപൂർ അഗതി മന്ദിരത്തിലെ ലൈംഗിക പീഡന കേസ് അന്വേഷിക്കുന്ന സി.ബി.െഎ ഒാഫീസർ എ.കെ. ശർമയെ സ ്ഥലം മാറ്റിയ സംഭവത്തിൽ സി.ബി.െഎ മുൻ ഇടക്കാല ഡയറക്ടർ എം. നാഗേശ്വർ റാവു കോടതിയലക്ഷ്യം പ്രവർത്തിച്ചെന്ന് സുപ്രീംകോടതി.
നാഗേശ്വർ റാവു ചൊവ്വാഴ്ച സുപ്രീംകോടതി മുമ്പാകെ നേരിൽ ഹാജരാവണം. കോടതിയുടെ അനുമതിയില്ലാതെ എ.കെ. ശർമയെ സ്ഥലം മാറ്റിയതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. സുപ്രീംകോടതിയുടെ ഉത്തരവിനോടാണ് കളിച്ചിരിക്കുന്നതെന്ന് കോടതി നാഗേശ്വർ റാവുവിനെ ഒാർമിപ്പിച്ചു.
‘‘ഇത് വളരെ ഗുരുതരമായ വിഷയമായാണ് കോടതി പരിഗണിക്കുന്നത്. ദൈവം നിങ്ങളെ സഹായിക്കെട്ട. സുപ്രീംകോടതിയുെട ഉത്തരവിനോട് കളിക്കരുത്.’’ -ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.