വസ്ത്രത്തിന്​ മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ തൊട്ടത്​ ലൈംഗികാക്രമണമല്ലെന്ന വിധിക്ക്​ സ്​​റ്റേ

വസ്ത്രത്തിന്​ മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ തൊട്ടത്​ ലൈംഗികാക്രമണമല്ലെന്ന വിധിക്ക്​ സ്​​റ്റേ

ന്യൂഡൽഹി: പെൺകുട്ടിയുടെ മാറിടത്തി​ൽ വ​സ്​​ത്ര​ത്തിന്‍റെ മ​റ​യി​ല്ലാ​തെ നേ​രി​ട്ട്​ സ്പ​ർ​ശി​ച്ചാ​ല​ല്ലാ​തെ പോ​ക്സോ നി​യ​മ​ത്തി​ലെ എ​ട്ടാം വ​കു​പ്പ്​ ചു​മ​ത്താ​നാ​കി​ല്ലെ​ന്ന ബോം​ബെ ഹൈ​കോ​ട​തി വിധിക്ക്​ സുപ്രീംകോടതിയുടെ സ്​റ്റേ. ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചാണ്​ വിധി സ്​റ്റേ ചെയ്​തത്​. പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ രണ്ടാഴ്ചക്കുള്ളിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

അഡ്വക്കറ്റ്​ ജനറൽ കെ.കെ. വേണുഗോപാലാണ്​ നാഗ്​പൂർ ബെഞ്ചിന്‍റെ വിധി സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചിന്​​ മുമ്പിൽ അവതരിപ്പിച്ചത്​. വിധി സ്​റ്റേ ചെയ്​ത ചീഫ്​ജസ്റ്റിസ്​ എസ്​.എ ബോബ്​ഡെ വിധിയെ ചോദ്യം ചെയ്​തുകൊണ്ട്​ ഉചിതമായ അപേക്ഷ സമർപ്പിക്കാൻ വേണുഗോപാലിന്​ നിർദേശം നൽകി.

വ​സ്ത്രം അ​ഴി​പ്പി​ച്ചോ വ​സ്ത്ര​ത്തി​ന​ടി​യി​ലൂ​ടെ​യോ ച​ർ​മ​ത്തി​ൽ സ്പ​ർ​ശി​ക്കാ​ത്ത പ​ക്ഷം ലൈം​ഗി​കാ​തി​ക്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ്​ ബോംബെ ഹൈകോടതി ജ​സ്​​റ്റി​സ്​ പു​ഷ്​​പ ഗ​നേ​ഡി​വാ​ല വി​ധി​ച്ച​ത്.

12കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ൽ കീ​ഴ്​​കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​യു​ടെ അ​പ്പീ​ലി​ലാ​ണ്​ വി​വാ​ദ നി​രീ​ക്ഷ​ണം. പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ വ​സ്​​ത്ര​മൂ​രി സ്വ​കാ​ര്യ അ​വ​യ​വ​ത്തി‍െൻറ ച​ർ​മ​ത്തി​ൽ ​േന​രി​ട്ട്​ സ്​​പ​ർ​ശി​ച്ചെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ൽ സ്​​ത്രീ​യെ അ​പ​മാ​നി​ച്ച​തി​ന്​ െഎ.​പി.​സി​യി​ലെ 354 വ​കു​പ്പു മാ​ത്ര​മേ ചു​മ​ത്താ​നാ​കൂ​വെ​ന്ന്​ പ​റ​ഞ്ഞ കോ​ട​തി ശി​ക്ഷ ഒ​രു വ​ർ​ഷ​മാ​യി കു​റ​ച്ചു. പോ​ക്​​സോ നി​യ​മം ചു​മ​ത്തു​മ്പോ​ൾ വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ തെ​ളി​വു വേ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

2016ൽ ​പ്ര​തി പേ​ര​യ്ക്ക ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ് വീ​ടി​ന​ക​ത്ത്​ കൊ​ണ്ടു​പോ​യി പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്​​പ​ർ​ശി​ച്ചെ​ന്നാ​ണ്​ കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ വ​സ്ത്ര​ത്തി‍െൻറ മ​റ​യി​ല്ലാ​തെ സ്​​പ​ർ​ശി​ച്ചാ​ൽ മാ​ത്ര​മേ പോ​ക്സോ ചു​മ​ത്താ​നാ​കൂ എ​ന്നാ​ണ് ജ​ഡ്ജി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.


Tags:    
News Summary - Supreme Court Stays Bombay HC Judgment Which Held 'Skin To Skin' Contact Necessary For 'Sexual Assault' Under POCSO Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.