കോവിഡ് -19 ഇരകളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രിം കോടതി നിർദേശം

ന്യൂഡൽഹി: കോവിഡ് -19 ഇരകളുടെ കുടുംബങ്ങൾക്ക് സമയം പാഴാക്കാതെ നഷ്ടപരിഹാരം ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സുപ്രിംകോടതി നിർദേശം. പരാതിക്കാരന്‍റെ അപേക്ഷ നാലാഴ്ചക്കകം തീർപ്പാക്കണമെന്ന് പരാതിപരിഹാര സമിതിയോടും കോടതി നിർദേശിച്ചു.

നഷ്ടപരിഹാരം നൽകാത്തതും അല്ലെങ്കിൽ അവകാശവാദം നിരസിച്ചതുമായി ബന്ധപ്പെട്ടോ ഏതെങ്കിലും പരാതിയുണ്ടെങ്കിൽ, പരാതിക്കാരന് ബന്ധപ്പെട്ട പരാതി പരിഹാര സമിതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി

ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാന ദുരന്തനിവാരണ സേനയുടെ ഫണ്ടുകൾ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു എന്നാരോപിച്ചുള്ള ഹരജിയിൽ വാദം കേട്ട കോടതി രണ്ടു ദിവസത്തിനകം സി.ഡി.ആർ.എഫിന്‍റെ അക്കൗണ്ടിലേക്ക് പണം നിഷേപിക്കണമെന്നും ഉത്തരവിട്ടു.

ദുരന്തനിവാരണ ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് സി.ഡി.ആർ.എഫിന്‍റെ ഫണ്ട് വ്യക്തിഗത അകൗണ്ടിലേക്ക് വകമാറ്റാൻ കഴിയില്ലെന്ന് ഹരജിക്കാരനായ പല്ല ശ്രീനിവാസ റാവുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരവ് ബൻസാൽ ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - Supreme Court To States On Covid Compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.