ന്യൂഡൽഹി: ഭരണഘടന നിർമാതാക്കൾ ആഗ്രഹിച്ചപോലെ രാജ്യത്ത് ഏക സിവിൽകോഡിനായുള്ള പരിശ്രമം ഉണ്ടാകുന്നില്ലെന്ന ് സുപ്രീംകോടതി. വെള്ളിയാഴ്ച ഗോവയിൽനിന്നുള്ള കേസ് പരിഗണിക്കവെയാണ് ഇക്കാര്യം ഉന്നയിച്ചത്. ഏക സിവില്‍കോ ഡ് എന്തുകൊണ്ട് ഇതുവരെയും യാഥാര്‍ഥ്യമായില്ല. കോടതി നിരന്തരം നിര്‍ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹിന്ദു സിവിൽ നിയമങ്ങൾ 1956ൽ ക്രോഡീകരിച്ചെങ്കിലും രാജ്യത്തെ എല്ലാവർക്കും ബാധകമാകുന്ന ഏക സിവിൽകോഡിനായുള്ള ശ്രമങ്ങൾ ഇതുവരെയുണ്ടായില്ല.
ഏക സിവിൽകോഡ് നടപ്പാക്കുന്ന കാര്യത്തിൽ ഗോവ മികച്ച മാതൃകയാണ്. ചില അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഒഴിച്ചുനിർത്തിയാൽ അവിടെ മതപരിഗണനയില്ലാതെ സിവിൽ നിയമങ്ങൾ ഒന്നാണ്. ഗോവയിൽ വിവാഹം രജിസ്റ്റർ ചെയ്ത മുസ്ലിംകൾക്ക് ബഹുഭാര്യത്വം അനുവദിക്കപ്പെടില്ല. മാത്രമല്ല, തലാഖ് (വിവാഹമോചനം) വാക്കാൽ ചൊല്ലാനും അവിടെ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
1867ലെ പോർചുഗീസ് സിവിൽകോഡാണ് ഗോവയിൽ നിലനിൽക്കുന്നത്. പാരമ്പര്യ സ്വത്ത്, അനന്തരാവകാശം എന്നിവയിലെല്ലാം ഈ നിയമമാണ് അവിടെ പിന്തുടരുന്നത്. ജോസ് പൗലോ കുടീനോയും മരിയ ലൂസിയ വലൻറിന പെരീറയും തമ്മിലുള്ള സിവിൽ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.