ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിന് നൽകണമെന്ന ും പകരം പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നും സുപ്രീംകോടതി വിധി. ക്ഷേത്ര നിർമാണത്തിന് മൂന ്ന് മാസത്തിനകം പദ്ധതി തയാറാക്കണം. ഇതിനായി കേന്ദ്ര സർക്കാർ ട്രസ്റ്റ് രൂപീകരിക്കണം. അതിലെ അംഗങ്ങളെ സുപ്രീംകോടത ി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.
തർക്ക ഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹാബാദ് ഹൈകോടതിയുടെ വിധി ത െറ്റെന്നും കോടതി ചൂണ്ടിക്കാട്ടി. തർക്ക ഭൂമിയിൽ നിർമോഹി അഖാഡക്കും സുന്നി വഖഫ് ബോഡിനും അവകാശമില്ല. കേന്ദ്ര സർക് കാർ നിയന്ത്രണത്തിലുണ്ടായിരുന്ന രാം ലല്ല വിരാജ് മാനാണ് അവകാശം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി അ ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ ്ദുൽ നസീർ എന്നിവരാണുള്ളത്.
ബാബരി മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല. മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ക്ഷേത്രമാണെന്ന് തെളിവില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം തകർത്തിട്ടാണോ എന്നകാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടി ല്ല. 12-15 നൂറ്റാണ്ടുകൾക്കിടയിൽ നടന്ന നിർമിതികളെ കുറിച്ച് വ്യക്തമായ തെളിവുകളില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. തർക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിർവഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 1857-നു മുമ്പുള്ള രേഖകൾ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താൻ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കൾ ആരാധന നിർവഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
എല്ലാ മതങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക ഭരണഘടനപരമായ ബാധ്യതയെന്ന് നിരീക്ഷിച്ചാണ് വിധി പ്രസ്താവം തുടങ്ങിയത്. ബാബർ ചക്രവർത്തി പള്ളി പണിതിട്ടില്ലെന്ന ഷിയ വഖഫ് ബോർഡിന്‍റെ വാദം നടപടി തുടങ്ങിയപ്പോൾ തന്നെ കോടതി തള്ളി. കേസിലെ പ്രധാന ഹിന്ദു കക്ഷികളിലൊരാളായ നിർമോഹി അഖാഡയുടെ ഹരജിയും കോടതി തള്ളി.
തർക്കമുള്ള സ്വത്തിൽ ആരാധന നടത്താനുള്ള അവകാശം വാദി മരിച്ചാലും മറ്റുള്ളവർക്ക് പിന്തുടരാം. ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. ബാബരി മസ്ജിദ് നിർമിച്ച സ്ഥലത്ത് ഒരു കെട്ടിടമുണ്ടായിരുന്നു. അത് ക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നില്ല. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരു കൂട്ടരും ആരാധന നടത്തിയിരുന്നു. ഭൂമിയുടെ അവകാശം നിയമത്വത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കേണ്ടത്. പുരാവസ്തു വകുപ്പിന്‍റെ കണ്ടെത്തൽ അവിശ്വസിക്കേണ്ടതില്ല. വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ അവകാശം സ്ഥാപിക്കാനാവില്ലെന്നും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. തർക്കഭൂമി ഏറെക്കാലം മുസ്ലിങ്ങളുടെ കൈവശമായിരുന്നു എന്ന് തെളിയിക്കാനായിട്ടുണ്ട്. എന്നാൽ നിയമപരമായി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.
1949 ഡിസംബർ 22ന് രാത്രി ഫൈസാബാദിലെ ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ ഒരുസംഘം രാമവിഗ്രഹം കൊണ്ടുവെച്ചതോടെ തുടങ്ങിയ നിയമയുദ്ധത്തിനാണ്, ഏഴ് പതിറ്റാണ്ടിനുശേഷം പരമോന്നത കോടതി അന്ത്യം കുറിച്ചത്. അതിക്രമിച്ചു കയറി വിഗ്രഹം വെച്ചവരെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കം ചെയ്യാതെ ജില്ല ഭരണകൂടം പള്ളി അടച്ചുപൂട്ടി.
രാമജന്മഭൂമിയിൽ വിഗ്രഹം സ്വയംഭൂവായതാണെന്ന് വാദിച്ച് ഹിന്ദുവിഭാഗം രംഗത്തുവന്നേതാടെ സുന്നിവഖഫ് ബോർഡ് പള്ളി തിരികെ കിട്ടാൻ കോടതിയെ സമീപിക്കുകയായിരുന്നു. 1992 ഡിസംബർ ആറിന് രാമക്ഷേത്ര പ്രസ്ഥാനത്തിെൻറ ഭാഗമായി കർസേവകരെ അയോധ്യയിലെത്തിച്ച് സംഘ്പരിവാർ പള്ളി തകർത്ത് അവിടെ താൽക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കി രാമവിഗ്രഹം സ്ഥാപിച്ചു.
പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2010ൽ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ രാം ലല്ല, നിർമോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ട് കക്ഷികൾക്കും സുന്നി വഖഫ് ബോർഡ് എന്ന മുസ്ലിം പക്ഷത്തെ ഏക കക്ഷിക്കും തർക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിക്കാൻ ഉത്തരവിട്ടു. അതിനെതിരെ സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി വാദം അവസാനിപ്പിച്ച് വിധി പറഞ്ഞത്.
വിഗ്രഹം സ്ഥാപിച്ചും പള്ളി പൊളിച്ചും മുസ്ലിംകളെ പുറത്താക്കിയത് തെറ്റ് –സുപ്രീംകോടതി
ന്യൂഡൽഹി: ബാബരി മസ്ജിദിൽ 1949 ഡിസംബറിൽ അതിക്രമിച്ചുകയറി വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബർ ആറിന് സംഘ്പരിവാർ പള്ളിതന്നെ പൊളിച്ചുകളഞ്ഞതും തെറ്റാണെന്ന് സുപ്രീംകോടതി അന്തിമ വിധിയിൽ വ്യക്തമാക്കി.
1949 ഡിസംബറിൽ ബാബരി മസ്ജിദിൽ മുസ്ലിംകളെ നമസ്കരിക്കാൻ അനുവദിക്കാതെ തടസ്സപ്പെടുത്തിയെന്ന വഖഫ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് വിധിയിൽ സുപ്രീംകോടതി എടുത്തുപറഞ്ഞു. 1949 ഡിസംബർ 16 വരെയാണ് പള്ളിയിൽ നമസ്കാരം നടന്നത്. 1949 ഡിസംബർ 22നും 23നും ഇടയിലുള്ള അർധരാത്രി ഹിന്ദു വിഗ്രഹങ്ങൾ സ്ഥാപിച്ചാണ് മുസ്ലിംകളെ പള്ളിയിൽനിന്നും പള്ളി കൈവശം വെക്കുന്നതിൽനിന്നും പുറത്താക്കിയത്. നിയമപരമായ നടപടിയിലൂടെയായിരുന്നില്ല ആ പുറത്താക്കൽ, മറിച്ച് അവരുടെ ആരാധനസ്ഥലത്തുനിന്ന് ഒഴിവാക്കാനുള്ള ആസൂത്രണം ചെയ്ത പ്രവൃത്തിയായിരുന്നു. ക്രിമിനൽ നടപടിക്രമം 145 പ്രകാരം തുടർന്ന് കൈക്കൊണ്ട നിയമനടപടിയിൽ പള്ളിയുടെ നടുമുറ്റവും പള്ളിയും റസീവർക്ക് കീഴിലാക്കി. അതേസമയം, പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ പൂജിക്കാൻ ഹിന്ദുക്കളെ അനുവദിക്കുകയും ചെയ്തു.
ഇൗ കേസ് കോടതിയിൽ നിലനിൽക്കേ പള്ളിയുടെ മുഴുവൻ കെട്ടിടവും തകർത്തത് ഒരു പൊതു ആരാധനസ്ഥലം തകർക്കണമെന്ന ഉദേശ്യത്തോടുകൂടിയാണ്. 450 വർഷങ്ങൾക്കുമുമ്പ് നിർമിച്ച ഒരു പള്ളിയിൽനിന്ന് തെറ്റായ രീതിയിലാണ് അവരെ പുറത്താക്കിയതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.