Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുഴുവൻ തർക്കഭൂമിയും രാമക്ഷേത്രത്തിന്; പള്ളിക്ക് പകരം ഭൂമി
cancel

ന്യൂ​ഡ​ൽ​ഹി: അയോധ്യയിൽ ബാബരി മസ്​ജിദ്​ സ്​ഥിതി ചെയ്​തിരുന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിന് നൽകണമെന്ന ും പകരം പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നും സുപ്രീംകോടതി വിധി. ക്ഷേത്ര നിർമാണത്തിന് മൂന ്ന് മാസത്തിനകം പദ്ധതി തയാറാക്കണം. ഇതിനായി കേന്ദ്ര സർക്കാർ ട്രസ്റ്റ് രൂപീകരിക്കണം. അതിലെ അംഗങ്ങളെ സുപ്രീംകോടത ി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.

തർക്ക ഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹാബാദ് ഹൈകോടതിയുടെ വിധി ത െറ്റെന്നും കോടതി ചൂണ്ടിക്കാട്ടി. തർക്ക ഭൂമിയിൽ നിർമോഹി അഖാഡക്കും സുന്നി വഖഫ് ബോഡിനും അവകാശമില്ല. കേന്ദ്ര സർക് കാർ നിയന്ത്രണത്തിലുണ്ടായിരുന്ന രാം ലല്ല വിരാജ് മാനാണ് അവകാശം. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​േ​ഗാ​യി അ ​ധ്യ​ക്ഷ​നാ​യ ബെഞ്ചിൽ ​ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ൺ, അ​ബ ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രാണുള്ളത്.

ബാബരി മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല. മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ക്ഷേത്രമാണെന്ന് തെളിവില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം തകർത്തിട്ടാണോ എന്നകാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടി ല്ല. 12-15 നൂറ്റാണ്ടുകൾക്കിടയിൽ നടന്ന നിർമിതികളെ കുറിച്ച് വ്യക്തമായ തെളിവുകളില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. തർക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിർവഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 1857-നു മുമ്പുള്ള രേഖകൾ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താൻ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കൾ ആരാധന നിർവഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

എല്ലാ മതങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക ഭരണഘടനപരമായ ബാധ്യതയെന്ന് നിരീക്ഷിച്ചാണ് വിധി പ്രസ്താവം തുടങ്ങിയത്. ബാബർ ചക്രവർത്തി പള്ളി പണിതിട്ടില്ലെന്ന ഷിയ വഖഫ് ബോർഡിന്‍റെ വാദം നടപടി തുടങ്ങിയപ്പോൾ തന്നെ കോടതി തള്ളി. കേസിലെ പ്രധാന ഹിന്ദു കക്ഷികളിലൊരാളായ നിർമോഹി അഖാഡയുടെ ഹരജിയും കോടതി തള്ളി.

തർക്കമുള്ള സ്വത്തിൽ ആരാധന നടത്താനുള്ള അവകാശം വാദി മരിച്ചാലും മറ്റുള്ളവർക്ക് പിന്തുടരാം. ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. ബാബരി മസ്ജിദ് നിർമിച്ച സ്ഥലത്ത് ഒരു കെട്ടിടമുണ്ടായിരുന്നു. അത് ക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നില്ല. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരു കൂട്ടരും ആരാധന നടത്തിയിരുന്നു. ഭൂമിയുടെ അവകാശം നിയമത്വത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കേണ്ടത്. പുരാവസ്തു വകുപ്പിന്‍റെ കണ്ടെത്തൽ അവിശ്വസിക്കേണ്ടതില്ല. വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ അവകാശം സ്ഥാപിക്കാനാവില്ലെന്നും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. തർക്കഭൂമി ഏറെക്കാലം മുസ്ലിങ്ങളുടെ കൈവശമായിരുന്നു എന്ന് തെളിയിക്കാനായിട്ടുണ്ട്. എന്നാൽ നിയമപരമായി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.

1949 ഡി​സം​ബ​ർ 22ന്​ ​രാ​ത്രി ഫൈ​സാ​ബാ​ദി​ലെ ബാ​ബ​രി മ​സ്​​ജി​ദി​ന​ക​ത്ത്​ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഒ​രു​സം​ഘം രാ​മ​വി​ഗ്ര​ഹം കൊ​ണ്ടു​വെ​ച്ച​തോ​ടെ തു​ട​ങ്ങി​യ നി​യ​മ​യു​ദ്ധ​ത്തി​നാ​ണ്,​​ ഏ​​ഴ്​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പ​ര​മോ​ന്ന​ത കോ​ട​തി അ​ന്ത്യം കു​റി​ച്ചത്. അ​തി​ക്ര​മി​ച്ചു ക​യ​റി വി​ഗ്ര​ഹം വെ​ച്ച​വ​രെ ശി​ക്ഷി​ച്ചെ​ങ്കി​ലും വി​ഗ്ര​ഹം നീ​ക്കം ചെ​യ്യാ​തെ ജി​ല്ല ഭ​ര​ണ​കൂ​ടം പ​ള്ളി അ​ട​ച്ചു​പൂ​ട്ടി.

രാ​മ​ജ​ന്മ​ഭൂ​മി​യി​ൽ വി​ഗ്ര​ഹം സ്വ​യം​ഭൂ​വാ​യ​താ​ണെ​ന്ന്​ വാ​ദി​ച്ച്​ ഹി​ന്ദു​വി​ഭാ​ഗം രം​ഗ​ത്തു​വ​ന്ന​േ​താ​ടെ സു​ന്നി​വ​ഖ​ഫ്​ ബോ​ർ​ഡ്​ പ​ള്ളി തി​രി​കെ കി​ട്ടാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 1992 ഡി​സം​ബ​ർ ആ​റി​ന്​ രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ ഭാ​ഗ​മാ​യി ക​ർ​സേ​വ​ക​രെ അ​യോ​ധ്യ​യി​ലെ​ത്തി​ച്ച്​ സം​ഘ്പ​രി​വാ​ർ പ​ള്ളി ത​ക​ർ​ത്ത്​ അ​വി​ടെ താ​ൽ​ക്കാ​ലി​ക ക്ഷേ​ത്രം കെ​ട്ടി​യു​ണ്ടാ​ക്കി​ രാ​മ​വി​ഗ്ര​ഹം സ്​​ഥാ​പി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ 2010ൽ ​അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി​യു​ടെ ല​ഖ്​​നോ ബെ​ഞ്ച്​ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ രാം ​ല​ല്ല, നി​ർ​മോ​ഹി അ​ഖാ​ഡ എ​ന്നീ ഹി​ന്ദു​പ​ക്ഷ​​ത്തെ ര​ണ്ട്​ ക​ക്ഷി​ക​ൾ​ക്കും സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ എ​ന്ന മു​സ്​​ലിം പ​ക്ഷ​ത്തെ ഏ​ക ക​ക്ഷി​ക്കും ത​ർ​ക്ക​ത്തി​ലു​ള്ള 2.77 ഭൂ​മി തു​ല്യ​മാ​യി വീ​തി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. അ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലാ​ണ് സു​പ്രീം​കോ​ട​തി വാ​ദം അ​വ​സാ​നി​പ്പി​ച്ച്​ വി​ധി​ പറഞ്ഞത്.

വിഗ്രഹം സ്ഥാപിച്ചും പള്ളി പൊളിച്ചും മുസ്​ലിംകളെ പുറത്താക്കിയത്​ തെറ്റ്​ –സുപ്രീംകോടതി
ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദി​​ൽ 1949 ഡി​സം​ബ​റി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വി​ഗ്ര​ഹം സ്ഥാ​പി​ച്ച​തും 1992 ഡി​സം​ബ​ർ ആ​റി​ന്​ സം​ഘ്​​പ​രി​വാ​ർ പ​ള്ളി​ത​ന്നെ പൊ​ളി​ച്ചു​ക​ള​ഞ്ഞ​തും തെ​റ്റാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി അ​ന്തി​മ വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി.

1949 ഡി​സം​ബ​റി​ൽ ബാ​ബ​രി മ​സ്ജി​ദി​ൽ മു​സ്​​ലിം​ക​ളെ ന​മ​സ്​​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന വ​ഖ​ഫ്​ ഇ​ൻ​സ്​​പെ​ക്​​ട​റു​ടെ റി​പ്പോ​ർ​ട്ട്​ വി​ധി​യി​ൽ സു​പ്രീം​കോ​ട​തി എ​ടു​ത്തു​പ​റ​ഞ്ഞു. 1949 ഡി​സം​ബ​ർ 16 വ​രെ​യാ​ണ്​ പ​ള്ളി​യി​ൽ ന​മ​സ്​​കാ​രം ന​ട​ന്ന​ത്. 1949 ഡി​സം​ബ​ർ 22നും 23​നും ഇ​ട​യി​ലു​ള്ള അ​ർ​ധ​രാ​ത്രി ഹി​ന്ദു വി​ഗ്ര​ഹ​ങ്ങ​ൾ സ്ഥാ​പി​ച്ചാ​ണ്​ മു​സ്​​ലിം​ക​ളെ പ​ള്ളി​യി​ൽ​നി​ന്നും പ​ള്ളി കൈ​വ​ശം വെ​ക്കു​ന്ന​തി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യി​ലൂ​ടെ​യാ​യി​രു​ന്നി​ല്ല ആ ​പു​റ​ത്താ​ക്ക​ൽ, മ​റി​ച്ച്​ അ​വ​രു​ടെ ആ​രാ​ധ​ന​സ്ഥ​ല​ത്തു​നി​ന്ന്​ ഒ​ഴി​വാ​ക്കാ​നു​ള്ള ആ​സൂ​ത്ര​ണം ചെ​യ്​​ത പ്ര​വൃ​​ത്തി​യാ​യി​രു​ന്നു. ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 145 പ്ര​കാ​രം തു​ട​ർ​ന്ന്​ കൈ​ക്കൊ​ണ്ട നി​യ​മ​ന​ട​പ​ടി​യി​ൽ പ​ള്ളി​യു​ടെ ന​ടു​മു​റ്റ​വും പ​ള്ളി​യും റ​സീ​വ​ർ​ക്ക്​ കീ​ഴി​ലാ​ക്കി. അ​തേ​സ​മ​യം, പ്ര​തി​ഷ്​​ഠി​ച്ച വി​ഗ്ര​ഹ​ങ്ങ​ളെ പൂ​ജി​ക്കാ​ൻ ഹി​ന്ദു​ക്ക​ളെ അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു.

ഇൗ ​കേ​സ്​ കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കേ പ​ള്ളി​യു​ടെ മു​ഴു​വ​ൻ കെ​ട്ടി​ട​വും ത​ക​ർ​ത്ത​ത്​ ​ഒ​രു പൊ​തു ആ​രാ​ധ​ന​സ്ഥ​ലം ത​ക​ർ​ക്ക​ണ​മെ​ന്ന ഉ​ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ്. 450 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ നി​ർ​മി​ച്ച ഒ​രു പ​ള്ളി​യി​ൽ​നി​ന്ന്​ തെ​റ്റാ​യ രീ​തി​യി​ലാ​ണ്​ അ​വ​രെ പു​റ​ത്താ​ക്കി​യ​തെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya casemalayalam newsindia newsBabari verdictsupreme court
News Summary - Supreme Court Verdict In Babri case-India News
Next Story