ന്യൂഡൽഹി: അഞ്ചു മാസമായി നിരോധനാജ്ഞ, ഇൻറർനെറ്റ് വിലക്ക്, മാധ്യമ നിയന്ത്രണം, കരുത ൽ തടങ്കൽ എന്നിവക്കെല്ലാമിടയിൽ ഞെരുങ്ങുന്ന ജമ്മു-കശ്മീരിന് സുപ്രീംകോടതിയുടെ സമാശ്വാസം. ഇൻറർനെറ്റ് മുഖേനയുള്ള അഭിപ്രായ പ്രകടനവും വ്യാപാര, വാണിജ്യ ഇടപാടുകള ും ഭരണഘടനപരമായ അവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചു. ക്രിമിനൽ നടപടിച്ചട്ടം 1 44ാം വകുപ്പു പ്രകാരം ദീർഘകാലം നിരോധനാജ്ഞ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന ്നും സർക്കാറിന് വലിയ തിരിച്ചടിയായ വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
കോൺ ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കശ്മീർ ടൈംസ് പത്രാധിപ അനുരാധ ഭാസിൻ എന്നിവർ പ്രധാന ഹരജിക്കാരായ കേസിൽ ജസ്റ്റിസുമാരായ എൻ.വി. രമണ, സൂര്യകാന്ത്, ബി.ആർ. ഗവായ് എന്നിവരു ടേതാണ് വിധി. ഇൻറർനെറ്റ് വിലക്ക്, നിരോധനാജ്ഞകൾ എന്നിവ സംബന്ധിച്ച എല്ലാ ഉത്തരവുകളും ഏഴു ദിവസത്തിനകം പരസ്യപ്പെടുത്താൻ കോടതി നിർദേശിച്ചു.
അതുവഴി അവ നിയമപരമായി കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കണമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദേശസുരക്ഷ, താൽക്കാലിക നടപടി എന്നീ ന്യായവാദങ്ങളോടെ എല്ലാവിധ വിലക്കുകളും നിലനിർത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടു പോകുന്നതിനിടയിൽ ഇൻറർനെറ്റ് വിലക്ക്, നിരോധനാജ്ഞകൾ, മാധ്യമ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണങ്ങളാണ് അഞ്ചു മാസം വൈകിയെങ്കിലും സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.
ഇൻറർനെറ്റ് വിലക്ക്
അഭിപ്രായ പ്രകടനത്തിനും തൊഴിലെടുക്കുന്നതിനും വ്യാപാര വാണിജ്യാവശ്യങ്ങൾ നിർവഹിക്കുന്നതിനും ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന് 19ാം അനുച്ഛേദ പ്രകാരം ഭരണഘടനപരമായ സംരക്ഷണമുണ്ട്; മൗലികാവകാശമാണ്. പരിധിവിട്ട നിയന്ത്രണം പാടില്ല. സ്വതന്ത്ര സഞ്ചാരം, ഇൻറർനെറ്റ്, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ നിഷേധിക്കുന്നത് സ്വേച്ഛാപരമാകാൻ പാടില്ല. സർക്കാർ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ചാൽ അത് ഇൻറർനെറ്റ് വിലക്കാൻ കാരണമാകരുത്.
ഉപോദ്ബലകമായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാതെ ഇത്തരം വിലക്കുകൾ പറ്റില്ല. അതു കോടതി പരിശോധനക്ക് വിധേയം. ഇൻറർനെറ്റ് വിലക്ക് പരിമിത സമയത്തേക്ക് മാത്രമായിരിക്കണം. അതു കോടതിയുടെ പരിശോധനക്ക് വിധേയമായിരിക്കും. നിയമപ്രകാരമല്ലാത്ത ഉത്തരവുകൾ പിൻവലിക്കണം.
നിരോധനാജ്ഞ
പ്രവർത്തന സ്വാതന്ത്ര്യം തടയാൻ 144 പ്രയോഗിക്കരുത്. അക്രമ സാധ്യത, പൊതുജന സുരക്ഷക്ക് അപകടം എന്നിവയുള്ളപ്പോൾ മാത്രമേ 144 ഉപയോഗിക്കാവൂ. ജനാധിപത്യ അവകാശങ്ങൾ ന്യായയുക്തമായി ഉയർത്തുന്നത് തടയാൻ ഈ വകുപ്പ് ഉപയോഗിക്കരുത്. 144 പ്രകാരം അടിക്കടി ഉത്തരവ് ഇറക്കുന്നത് അധികാര ദുരുപയോഗമാണ്. നിലവിലെ ഉത്തരവുകൾ തുടരേണ്ടതുണ്ടോ എന്ന് പരിശോധിച്ച് തുടർനടപടി എടുക്കണം.
ജനാധിപത്യപരമായി അഭിപ്രായവും ആവലാതിയും ന്യായയുക്തമായി പ്രകടിപ്പിക്കുന്നത് തടയാനുള്ള ഉപാധിയായി ക്രിമിനൽ നടപടിച്ചട്ടം 144ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ പാടില്ല. ഉദാസീനമായി അത് ഉപയോഗിക്കുന്നത് കടുത്ത നിയമവിരുദ്ധ നടപടിയാവും. അധികാരം ഉത്തരവാദിത്തത്തോടെ ക്രമസമാധാന പരിപാലനത്തിന് ഉപയോഗിക്കേണ്ടതാണ്.
മാധ്യമ നിയന്ത്രണം
മാധ്യമ സ്വാതന്ത്ര്യം സർക്കാർ അംഗീകരിക്കുകതന്നെ വേണം. അത്വിലപിടിച്ചതാണ്. ഭരണഘടനയുടെ 19(1)(എ) അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശമാണത്. എല്ലാക്കാലത്തും മാധ്യമ സ്വാതന്ത്ര്യം ഉത്തരവാദപ്പെട്ട സർക്കാറുകൾ മാനിക്കേണ്ടതുണ്ട്. റിപ്പോർട്ട് ചെയ്യാൻ പത്രപ്രവർത്തകർക്ക് സൗകര്യം വേണം. മാധ്യമങ്ങൾക്കു മുകളിൽ ഡമോക്ലീസിെൻറ വാൾ അനിശ്ചിചിതമായി തൂങ്ങാൻ അനുവദിക്കുന്നതിന് ന്യായീകരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.