ന്യൂഡൽഹി: പെട്രോൾ, ഡീസൽ വാഹന കാലാവധി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി അഭിഭാഷകർ പിഴയടച്ചു. അനാവശ്യ ഹരജി സമർപ്പിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഒരാഴ്ച മുമ്പ് രണ്ടു പേർക്ക് 50,000 രൂപ പിഴയിട്ടത്.
ഡീസൽ വാഹനങ്ങൾക്ക് 10ഉം പെട്രോൾ വാഹനങ്ങൾക്ക് 15 ഉം വരെ വര്‍ഷം വാഹനകാലാവധി ബാധകമാക്കിയ നിയമം അസാധുവും നിയമവിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.