ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഒന്നാം നമ്പർ കോടതിയിലേക്കുള്ള പ്രധാന കവാടം കടന്ന് വലതുഭാഗത്ത് സന്ദർശകർക്ക് ഒരുക്കിയ ഗാലറിക്കൂടിെൻറ മൂലയിൽ ശിക്ഷയുമായി ഇരുന ്ന സി.ബി.െഎ മുൻ മേധാവി നാഗേശ്വർ റാവുവിനെയും കൂട്ടുപ്രതിയായ സി.ബി.െഎ പ്രോസിക്യൂഷൻ ഡയറക്ടർ എസ്. ഭാസുരനെയും കാണാൻ കൗതുകത്തോടെ അഭിഭാഷകരും സന്ദർശകരും മാധ്യമപ്രവർത്തകരും നിരന്തരം വന്നും പോയുമിരുന്നു.
പരസ്പരം സംസാരിച്ച് നാണക്കേട് മാറ്റാൻ പരിശ്രമിച്ചുവെങ്കിലും ഇരുവർക്കും ജാള്യം മറക്കാൻ കഴിഞ്ഞില്ല. നാണക്കേട് ഒഴിവാക്കാൻ കോടതി പിരിയും മുമ്പായെങ്കിലും ഇരുവരെയും ഇറക്കാൻ ശ്രമിച്ച മലയാളിയായ അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന് ഉച്ചക്ക് ശേഷവും രൂക്ഷവിമർശനം ഏൽക്കേണ്ടിവന്നു.ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞപ്പോൾപോലും ഇരുവരെയും എഴുേന്നൽക്കാൻ അനുവദിച്ചില്ല. കോടതിയിൽ തീറ്റയും കുടിയും അനുവദനീയമല്ലെങ്കിലും ആരോ കൊണ്ടുവന്ന ബിസ്കറ്റ് പ്രമേഹ രോഗിയായ റാവുവിന് വലിയ ആശ്വാസമായി.
നാഗേശ്വര റാവു ബോധപൂർവം ചെയ്തതെല്ലന്നും നിരുപാധികം മാപ്പുപറഞ്ഞിട്ടുണ്ടെന്നും അതിനാൽ നടപടിയെടുക്കരുതെന്നും വേണുഗോപാൽ ആവശ്യപ്പെട്ടതാണ് രാവിലെ കോടതിയുടെ രോഷത്തിനിടയാക്കിയത്. നിരവധി വിവാദങ്ങൾക്കിടയാക്കിയ റാവുവിനെ കുറിച്ച് 30 വർഷമായി സർവിസിൽ ക്ലീൻ ആണെന്ന അവകാശവാദവും വേണുഗോപാൽ ഉന്നയിച്ചു. ‘‘എന്തിനാണ് സർക്കാർ ചെലവിൽ കോടതിയലക്ഷ്യക്കാരനെ പ്രതിരോധിക്കുന്നത്?’’ എന്ന് രോഷത്തോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വേണുഗോപാലിനോട് ചോദിച്ചത്. ശിക്ഷവിധിച്ച് ഇരുവരെയും മൂലയിലിരുത്തിയ ശേഷം സ്ഥലം വിട്ട വേണുഗോപാൽ കോടതി പിരിയാൻ 20 മിനിറ്റ് ബാക്കിനിൽക്കേ എത്തി പരിക്ക് കുറക്കാൻ നടത്തിയ ശ്രമം കോടതിയെ വീണ്ടും പ്രകോപിപ്പിച്ചു. ഇനിയവർ പോയ്ക്കോെട്ട എന്ന് ചോദിച്ച വേണുഗോപാലിനോട് എന്താണിതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രോഷം കൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.