ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ബി.ജെ.പി കേരള ഘടകത്തെ പിടിച്ചുലച്ച സംഭവ പരമ്പരകളിൽനിന്ന് തലയൂരാൻ പോംവഴി തേടി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഡൽഹിയിൽ പിന്നാമ്പുറ ചർച്ചകളിൽ. അതേസമയം, സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനുമെതിരെ ശോഭ സുരേന്ദ്രൻ, പി.െക. കൃഷ്ണദാസ് പക്ഷങ്ങൾ പടക്കളത്തിൽ. പാർട്ടി പ്രതിക്കൂട്ടിൽ നിൽക്കെ, സുരേന്ദ്രനെതിരെ അച്ചടക്ക നടപടികൾക്കൊന്നും ഇപ്പോൾ തയാറാവില്ലെന്നാണ് സൂചന.
കേന്ദ്ര ഫണ്ടും തെരഞ്ഞെടുപ്പു കാര്യങ്ങളും പാർട്ടിയുടെ മുഖം തകർത്ത നാണക്കേടാക്കി മാറ്റിയതിൽ കടുത്ത അതൃപ്തിയുണ്ട്. എന്നാൽ, പാർട്ടിക്കുനേരെ വരുന്ന ആക്രമണം രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുകയാണ് ആദ്യം വേണ്ടതെന്നാണ് കേന്ദ്ര നേതാക്കളുടെ കാഴ്ചപ്പാട്. കോഴ വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും എതിർസ്ഥാനാർഥിയെ പിന്മാറ്റാൻ ശ്രമിച്ചുവെന്ന കേസ് സുരേന്ദ്രെൻറ അറസ്റ്റിലേക്കു വരെ നീളാം.
തെരഞ്ഞെടുപ്പൽ കോടികൾ കേരളത്തിൽ ഒഴുക്കിയെന്ന ആരോപണത്തിന് ശക്തിപകരുന്ന കുഴൽപണ സംഭവത്തിൽ കേന്ദ്ര നേതൃത്വവും പ്രതിക്കൂട്ടിലാണ്. സി.കെ. ജാനുവിന് കോഴ നൽകിയെന്ന വിഷയത്തിലും സുരേന്ദ്രനൊപ്പം പാർട്ടിയും കുറ്റക്കാരാണ്. എല്ലാറ്റിനും കാരണം സുരേന്ദ്രൻ, മുരളീധരൻ അച്ചുതണ്ടിെൻറ പിടിപ്പുകേടാെണന്ന കുറ്റപ്പെടുത്തൽ എതിർപക്ഷം ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. കേരളത്തിൽ പാർട്ടി പ്രതിസന്ധിയിലായത് ഇവർ പാർട്ടിയെ കുടുംബസ്വത്തായി കൊണ്ടുനടക്കുന്നതുകൊണ്ടാണ്, സംരക്ഷിക്കാനാവില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. പാർട്ടിയെ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കും, എന്നാൽ ഇവരെ താങ്ങാൻ വയ്യ. ഇതിനൊപ്പമാണ് കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിലെ വിഷയങ്ങൾ. നേതൃധാർഷ്ട്യം, താഴെത്തട്ടിലെ പ്രവർത്തനമില്ലായ്മ തുടങ്ങി വിവിധ വിഷയങ്ങൾ അടങ്ങുന്ന കുറ്റപത്രമാണ് സി.വി. ആനന്ദ ബോസ്, ഇ. ശ്രീധരൻ, ജേക്കബ് തോമസ് എന്നിവർ വെവ്വേറെ സമർപ്പിച്ച റിപ്പോർട്ടുകൾ.
നേതൃതലത്തിൽ അഴിച്ചുപണി പ്രധാന നിർദേശങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പിൽ നേടിയ വട്ടപ്പൂജ്യത്തിനൊപ്പം ഒരുകൂട്ടം വിഷയങ്ങൾക്ക് പരിഹാരം കാണേണ്ട സ്ഥിതിയിലാണ് കേന്ദ്ര നേതൃത്വം. ആദ്യം രാഷ്ട്രീയമായും നിയമപരമായുമുള്ള വഴികൾ കണ്ടെത്താനാണ് ശ്രമം. മുട്ടിൽ മരംമുറിയെക്കുറിച്ച് കേന്ദ്രതലത്തിൽ അന്വേഷണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. ഇതൊരു ദുർബല പ്രത്യാക്രമണം മാത്രമാണെന്ന് തിരിച്ചറിയുേമ്പാൾതന്നെ, അതൊരു കച്ചിത്തുരുമ്പാക്കേണ്ട ദുരവസ്ഥയിലാണ് സുരേന്ദ്രനും സംഘവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.