ഇംഫാല്‍: മണിപ്പൂരിലെ സ്ഥിതിഗതികൾ രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നിയന്ത്രിക്കാനാകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള തർക്കത്തിനിടെ, മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യമാണെന്ന് ബി.ജെ.പി. സഖ്യകക്ഷി നേതാവ്. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും എം.എല്‍.എയുമായ എം. രാമേശ്വര്‍ സിങ്ങാണ് ആവശ്യവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തേക്ക് കുക്കി വിഭാഗത്തില്‍നിന്ന് കുടിയേറ്റക്കാരും പ്രക്ഷോഭകാരികളും നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍നിന്ന് വ്യക്തമാണെന്നും രാമേശ്വര്‍ സിങ് പറഞ്ഞു.
പുറത്തുനിന്ന് നുഴഞ്ഞുകയറിയവര്‍ക്ക് സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്ന് താന്‍ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ദേശസുരക്ഷയും അപകടത്തിലാണ്. മണിപ്പൂരിനെ മാത്രമല്ല, രാജ്യത്തെ ആകെ രക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, പ്രശ്‌നത്തെ എന്നേക്കുമായി അവസാനിപ്പിക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ ആവശ്യമാണെന്നും എം. രാമേശ്വര്‍ സിങ് പറഞ്ഞു.
'എല്ലാ കുക്കി പ്രക്ഷോഭകാരികളും ഇപ്പോള്‍ ക്യാമ്പുകളിലാണെന്നും ആയുധങ്ങളെല്ലാം അവരുടെ കൈയിലാണെന്നും ചില ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതായി ഞാന്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുമ്പോള്‍ മണിപ്പുരിലെ ജനങ്ങളിലേക്ക് ചില സംശയങ്ങള്‍ വരുന്നുണ്ട്. എവിടെനിന്നാണ് വെടിവെപ്പുകള്‍ ഉണ്ടാവുന്നത്? ആരാണ് എതിര്‍ഭാഗത്തുനിന്ന് വെടിവെക്കുന്നത്?'-അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.