​ലാഹോറിലേക്ക്​ എപ്പോഴും കയറാ​െമന്ന മുന്നറിയിപ്പാണ്​​ മിന്നലാക്രമണം -ആർ.എസ്​.എസ്​ നേതാവ്​

നാഗ്​പൂർ: ലാഹോറിലേക്ക്​ എപ്പോഴും കടന്നു​െചല്ലാൻ ഇന്ത്യക്ക്​ സാധിക്കുമെന്ന്​​ പാകിസ്​താന്​ നൽകിയ മുന്നറിയിപ്പായിരുന്നു​ മിന്നലാക്രമണം എന്ന്​ ആർ.എസ്​.എസ്​ നേതാവ്​ ഇന്ദ്രേഷ്​ കുമാർ. 

രാജ്യ​െത്ത വർത്തമാനകാല അന്തരീക്ഷം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ്​ കുമാർ.  മൂന്ന്​​ നാല്​ പ്രധാന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനാണ്​ തങ്ങൾ സഖ്യസർക്കാർ രുപീകരിച്ചത്​. കശ്​മീരി​െല സഖ്യസർക്കാറി​​െൻറ കീഴിൽ ​ൈസന്യം 300 ഒാളം തീവ്രവാദികളെ ഉൻമൂലനം ചെയ്​തു. പ്രവൃത്തി പൂർത്തിയായി. തങ്ങൾ സ്​ഥാനം ത്യജിച്ച്​ സഖ്യം വിട്ടുവെന്നും ഇ​ന്ദ്രേഷ്​ പറഞ്ഞു. 

മിന്നലാക്രമണം പോലുള്ള ആക്രമണങ്ങൾ കശ്​മീർ സർക്കാറി​​െൻറ സഹായമില്ലാതെ പൂർത്തിയാക്കാൻ സാധിക്കില്ലായിരുന്നുവെന്ന്​ പറഞ്ഞ ആർ.എസ്​.എസ്​ നേതാവ്​ പി.ഡി.പി​െയ കുറിച്ച്​ ഒരക്ഷരം മിണ്ടിയില്ല. 

ഞങ്ങൾ മിന്നലാക്രമണം നടത്തി. അത്​ പാകിസ്​താനുള്ള സന്ദേശമായിരുന്നു. ലാഹോറിലേക്ക്​ എപ്പോൾ വേണമെങ്കിലും ഞങ്ങൾക്ക്​ കയറാനാകും, സൂക്ഷിക്കുക എന്നാണ്​ ഇതു​െകാണ്ടുദ്ദേശിച്ചത്​- ഇന്ദ്രേഷ്​ പറഞ്ഞു. 
 

Tags:    
News Summary - Surgical Strikes A Message -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.