മുംബൈ : നടൻ സുശാന്ത് സിങ് രാജ്പുത്ത് ആത്മഹത്യ കേസിൽ ബി.ജെ.പിയെ കുരുക്കി നിർമാതാവ് സന്ദീപ് സിങ്ങിെൻറ സാന്നിധ്യം. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പിറങ്ങിയ, വിവേക് ഒബ്റോയ് നായകനായ 'പി.എം നരേന്ദ്ര മോദി' എന്ന സിനിമയുടെ നിർമാതാവാണ് സന്ദീപ് സിങ്.
സുശാന്ത് സിങ്ങിെൻറ മരണവാർത്തക്ക് തൊട്ടുപിന്നാലെ നടെൻറ വീട്ടിൽ ആദ്യം എത്തിയതും ആംബുലൻസ് ഏർപ്പാടാക്കിയതും സന്ദീപാണ്. സുശാന്തിെൻറ അടുത്ത സുഹൃത്താണെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്. എന്നാൽ, സന്ദീപിനെ അറിയില്ലെന്ന് സുശാന്തിെൻറ ബന്ധുക്കളും കാമുകിയായ നടി റിയ ചക്രബർത്തിയും വ്യക്തമാക്കി.
സന്ദീപിെൻറ ഇടപെടൽ ദുരൂഹമാണ്. ആരെ രക്ഷിക്കാനാണ് സുശാന്ത് സിങ് കേസ് മുംബൈ പൊലീസിൽനിന്ന് തിടുക്കത്തിൽ സി.ബി.െഎക്ക് കൈമാറിയതെന്ന് ചോദിച്ചും സന്ദീപിെൻറ ബി.ജെ.പി ബന്ധങ്ങൾ അക്കമിട്ട് നിരത്തിയും കോൺഗ്രസ് വക്താവ് സചിൻ സാവന്ത് രംഗത്തുവന്നു.
സന്ദീപിന് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് മറ്റൊരു ആരോപണം. സുശാന്തിെൻറ മരണശേഷം മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ഫ്ലാറ്റിലുണ്ടായിരുന്നതായി ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമിയും ആരോപിച്ചിരുന്നു.
വൈബ്രൻറ് ഗുജറാത്ത് സമ്മിറ്റിൽ ബി.ജെ.പിയുടെ 'കണ്ണിലുണ്ണി'യായ സന്ദീപിെൻറ സിനിമ കമ്പനി ലജൻഡ് ഗ്ലോബൽ സ്റ്റുഡിയോ ഗുജറാത്ത് സർക്കാറുമായി 177 കോടിയുടെ കരാറിൽ ഏർപ്പെട്ടത്, 2018ൽ ഇന്ത്യൻ എംബസിയുടെ അതിഥിയായി മൊറീഷ്യസിൽ എത്തിയ സന്ദീപ് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒതുക്കിയത് എന്നിവയും സചിൻ സാവന്ത് എണ്ണിപ്പറയുന്നു.
സന്ദീപ് സിങ്-ബോളിവുഡ്-മയക്കുമരുന്ന്-ബി.ജെ.പി ബന്ധം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.