സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണം; ദീപികയുടെ മാനേജറെ വീണ്ടും ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണത്തിൽ മയക്കുമരുന്ന്​ മാഫിയയുടെ പങ്ക്​ അന്വേഷിക്കുന്ന സംഘം നടി ദീപിക പദുക്കോണി​െൻറ മാനേജർ കരിഷ്​മ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്​ച ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ഇവർക്ക്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. ഇവരുടെ വീട്ടിൽ നടന്ന പരിശോധനയിൽ ഹാഷിഷ്​ പിടിച്ചെടുത്തിട്ടുണ്ടെന്ന്​ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​.

കരിഷ്​മയെ കഴിഞ്ഞ മാസവും എൻ.സി.ബി സംഘം ചോദ്യം ചെയ്​തിരുന്നു. ഇവരുടെ വെർസോവയിലെ വീട്ടിലാണ്​ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്​. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ്​ പരിശോധനയെന്നും എൻ.സി.ബി സംഘം വ്യക്​തമാക്കുന്നു.

കഴിഞ്ഞ മാസം ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത്​ സിങ്​ എന്നിവരെ എൻ.സി.ബി ചോദ്യം ചെയ്​തിരുന്നു. ഇതുവരെ അന്വേഷണവുമായി ബന്ധപ്പെട്ട്​ 23 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കേസിൽ അറസ്​റ്റിലായ സുശാന്തി​െൻറ കാമുകി റിയ ചക്രബർത്തി ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - Sushant Singh Rajput Case: Deepika Padukone's Manager Karishma Prakash Summoned Again By NCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.