സുശാന്ത് സിങ്

സുശാന്ത് സിങ്ങിന്‍റെ മരണം; സി.ബി.ഐ അന്വേഷണ റിപ്പോർട്ട്​ പുറത്തുവിടണമെന്ന് കോൺഗ്രസ്

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വസ്തുതകൾ ഹാജരാക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് കോൺഗ്രസ്.

2000 ആഗസ്റ്റ് 5നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നാല് വർഷത്തിന് ശേഷവും സി.ബി.ഐ എന്താണ് മൗനം പാലിക്കുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ സാവന്ത് ചോദിച്ചു.

"മൂന്ന് അന്വേഷണ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിനിടെ പലരും പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും അന്തിമ ഫലം സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല" -സാവന്ത് പറഞ്ഞു.

മുംബൈ പൊലീസിന്‍റെയും എയിംസിന്‍റെയും റിപ്പോർട്ടുകൾ വകവെക്കാതെ ബി.ജെ.പി ഈ വിഷയം രാഷ്ട്രീയവൽക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ സുപ്രീം കോടതി പോലും തൃപ്തരാണെന്നും എന്നാൽ ബിഹാർ മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഗുപ്തേശ്വര് പാണ്ഡെയുടെ സഹായത്തോടെ എം.വി.എ സർക്കാറിനെ കളങ്കപ്പെടുത്താനും സിറ്റി പൊലീസിന്‍റെ പ്രതിച്ഛായ തകർക്കാനുമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സു​ശാ​ന്ത്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​താ​ണെ​ന്നാ​ണ്​ മും​ബൈ പൊ​ലീ​സിന്‍റെ ക​ണ്ടെ​ത്ത​ൽ. എന്നാൽ മ​ക​ൻ​ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും അ​വ‍​ന്‍റെ 15 കോ​ടി രൂ​പ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​വ​ർ​ത്തി ത​ട്ടി​യെ​ന്നു​മു​ള്ള പ​രാ​തി​യു​മാ​യി സു​ശാ​ന്തിന്‍റെ പി​താ​വ്​ ബി​ഹാ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ്​ കേ​സ്​ സി.​ബി.ഐ​ക്ക്​ കൈ​മാ​റി​യ​ത്.

ആ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ​മെഡി​ക്ക​ൽ സ​യ​ൻ​സി​ലെ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ർ സു​ശാ​ന്തിന്‍റെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്​​പ​ദ​മാ​യി ഒ​ന്നും ക​ണ്ടി​ല്ല. സു​ശാ​ന്തിന്‍റെ​ത്​ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ്​​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ സി.​ബി.ഐക്ക്​ ന​ൽ​കി​യ​ത്.

Tags:    
News Summary - Sushant Singh Rajput death case: Congress urges CBI to present facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.