പട്ന: മെയ് 15 മുതൽ ബിഹാറിൽ എൻ.പി.ആർ (ദേശീയ ജനസംഖ്യ പട്ടിക) സർവേക്ക് തുടക്കം കുറിക്കുമെന്ന് ഉപമുഖ്യമന്ത്രി സ ുശീൽകുമാർ മോദി. മെയ് 28നകം നടപടികൾ പൂർത്തിയാക്കുമെന്നും സുശീൽകുമാർ മോദി അറിയിച്ചു. 2020 ഏപ്രിൽ ഒന്ന് മുതൽ സെപ് റ്റംബർ 30 വരെയുള്ള തീയതിക്കിടയിൽ രാജ്യത്ത് എൻ.പി.ആർ നടപടികൾ പൂർത്തിയാക്കും. ബിഹാറിൽ അത് മെയ് 15നും 28നും ഇടയിലായിരിക്കുമെന്ന് സുശീൽ കുമാർ മോദി വ്യക്തമാക്കി.
സുശീൽ കുമാർ മോദിയുടെ പ്രസ്താവനക്കെതിരെ ജെ.ഡി.യുവിെൻറ മുതിർന്ന നേതാവ് ശ്യാം രാജക് രംഗത്തെത്തി. എൻ.പി.ആർ നടപടികൾ തുടങ്ങുന്നതിനെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സുശീൽ കുമാർ മോദി വ്യക്തിപരമായ അഭിപ്രായമായിരിക്കാം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻ.പി.ആർ കൊണ്ടു വരുന്നതിൽ പ്രശ്നമില്ലെന്ന് ജെ.ഡി.യു വക്താവ് രാജിഭ് രഞ്ജാൻ പറഞ്ഞു. കോൺഗ്രസ് മുമ്പ് എൻ.പി.ആർ നടപ്പാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും എൻ.പി.ആറിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.