മിശ്ര വിവാഹിതരെ​ അനുകൂലിച്ച​ സുഷമക്ക്​​ സ്വന്തം പാർട്ടിക്കാരുടെ അധിക്ഷേപം

ന്യൂഡൽഹി: മിശ്രവിവാഹിതരായ ദമ്പതികളോട്​ മതം മാറാൻ ആവശ്യപ്പെട്ട പാസ്​പോർട്ട്​ ഒാഫീസർക്കെതിരെ നടപടിയെടുത്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്​ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപം. മന്ത്രിയുടെ നടപടിയെ ചിലർ വർഗീയമായി വ്യാഖ്യാനിക്കുകയും അവരെ വ്യക്​തിപരമായി ആക്ഷേപിക്കുകയും ചെയ്യുന്ന പോസ്റ്റുകളാണ്​ ട്വിറ്ററിൽ പ്രചരിക്കുന്നത്​​. 

മന്ത്രിയുടെ കിഡ്​നി ഒരിക്കൽ കൂടി തകരാറിലാവാൻ ദൈവത്തോട്​ പ്രാർഥിക്കുമെന്നും ഒരു മുസ്​ലിമി​​​​​​​​െൻറ കിഡ്​നി ഉപയോഗിക്കുന്നത്​ കൊണ്ടാണ്​ ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും ചിലർ പ്രതികരിച്ചു. പാകിസ്താനികൾക്ക്​ മെഡിക്കൽ വിസ അടിച്ച്​ നൽകുന്ന മന്ത്രിക്കെതിരെ ‘വിസാ മാതാ’ എന്ന ഹാഷ്​ടാഗ്​ കാംപയിനും ട്വിറ്ററിൽ ആരംഭിച്ചു​​. മുസ്​ലിംകളെ പിന്തുണക്കുന്ന മന്ത്രിയെ കാബിനറ്റിൽ നിക്കണമെന്നും ട്രോളൻമാരിൽ നിന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​.​  

അതേസമയം ട്വീറ്റുകൾക്ക്​ മറുപടിയുമായി സുഷമാ സ്വരാജ്​ തന്നെയെത്തിയിരുന്നു. ‘‘17ാം തീയതി മുതൽ 22 വരെ താൻ ഇന്ത്യയിൽ ഇല്ലായിരുന്നു. ത​​​​​​​​െൻറ അസാന്നിധ്യത്തിൽ എന്തെ​ാ​െക്കയാണ്​ നടന്നത്​ എന്ന്​ അറിഞ്ഞില്ല. എന്തായാലും ചില ട്വീറ്റുകൾ കണ്ട്​ കൃതാർഥനായി. എനിക്ക്​ ഇഷ്​ടമായവ ഞാൻ പങ്കുവെച്ചിട്ടുണ്ട്​’’ സുഷമാ സ്വരാജ്​ ട്വിറ്ററിലൂടെ ​പ്രതികരിച്ചു.

അധിക്ഷേപം നേരിടുന്ന സുഷമാ സ്വരാജിന്​ പിന്തുണയുമായി കോൺഗ്രസ്​ രംഗത്തുവന്നു. സ്വന്തം പാർട്ടികാരിൽ നിന്നും വരുന്ന വിമർശനങ്ങളെ നേരിടുന്ന മന്ത്രിയെ കോൺഗ്രസ്​ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

‘കാരണമെന്തുമായിക്കൊള്ള​െട്ട ഒരാ​െള ഇത്തരത്തിൽ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അധിക്ഷേപിക്കാനോ പാടില്ല. സ്വന്തം പാർട്ടിക്കാരിൽ നിന്നും ഇത്രയും ഹീനമായ ട്രോളുകളും വിമർശനങ്ങളും ഉയർന്നിട്ടും അത്​ നേരിട്ട താങ്കളെ അഭിനന്ദിക്കുന്നു. കോൺഗ്രസ്​ അവരുടെ ട്വീറ്റിൽ പറഞ്ഞു.

സുഷമാ സ്വരാജിനെ വധിക്കാൻ ആഹ്വാനം ​െചയ്യുന്ന തരത്തിലടക്കമുള്ള ട്വീറ്റുകളും​ സ്വന്തം പാർട്ടിക്കാർ തന്നെ​ പ്രചരിപ്പിക്കുന്നുണ്ട്​​​. ചില ട്വീറ്റുകൾ മന്ത്രി ത​​​​​​​​െൻറ ഒൗദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ​െചയ്​തിരുന്നു. ഫേസ്​ബുക്കിൽ കൂട്ടമായി ‘വൺ സ്റ്റാർ റിവ്യൂ നൽകിയും ചിലർ പ്രതിഷേധിക്കുന്നുണ്ട്​. ത​​​​​​​​െൻറ മതേതര മുഖം കാത്തു സൂക്ഷിക്കാൻ രാജ്യ ദ്രോഹികളെ സുഷമാ സ്വരാജ്​ അനുകൂലിക്കുകയാണെന്നും ചിലർ.

 

Tags:    
News Summary - Sushma Swaraj becomes the latest victim of Internet trolling-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.