ന്യൂയോർക്: െഎക്യരാഷ്ട്രസഭ സമ്മേളനത്തിനെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദം, എച്ച്1ബി വിസ, പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള രാഷ്ട്രീയ^സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ ചർച്ചയിൽ വന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
യു.എസിൽ ജനിച്ച ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്കും കുട്ടികൾക്കും ജോലി പെർമിറ്റ് നിഷേധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. ഇന്ത്യൻ െഎ.ടി പ്രഫഷനലുകളടക്കമുള്ളവരെ നേരിട്ട് ബാധിക്കുന്ന എച്ച്1ബി വിസ നടപടികളെക്കുറിച്ചും സുഷമ ആശങ്ക അറിയിച്ചു. മോദി ^ട്രംപ് കൂടിക്കാഴ്ചക്കു ശേഷം ഇരുരാജ്യങ്ങളിലെയും നേതാക്കൾ നടത്തിയ ഉന്നതതല ചർച്ചയാണിത്. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരും ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.