ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സർവേ നടത്തി വെട്ടിലായി കോൺഗ്രസ്. ഇറാഖിൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ പരാജയമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു കോൺഗ്രസ് ഒൗദ്യോഗിക ട്വിറ്ററിലൂടെ നടത്തിയ സർവേ. എന്നാൽ സർവേയുടെ ഫലം വന്നപ്പോൾ സെൽഫ് ഗോളടിച്ചതുപോലെയായി കോൺഗ്രസിെൻറ അവസ്ഥ.
ഇന്ത്യക്കാരുെട കൊലപാതകം സുഷമയുടെ പരാജയമാണെന്ന് 24 ശതമാനം പേർ ഉറപ്പിച്ചപ്പോൾ 76 ശതമാനം അതിനോട് വിയോജിച്ചു. ട്വീറ്റ് 1500േപർ ലൈക്ക് ചെയ്യുകയും 2500 പേർ പങ്കുവെക്കുകയും ചെയ്തു. 29000 പേർ വോട്ടു ചെയ്തു. എന്നാൽ വോട്ടു ചെയ്തവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരുടെ മരണം സുഷമയുടെ പരാജയമാെണന്ന് വിശ്വസിച്ചില്ല. കോൺഗ്രസിെൻറ ഇൗ സർവേ സുഷമയും റീട്വീറ്റ് ചെയ്തു.
Do you think the death of 39 Indians in Iraq is Sushma Swaraj’s biggest failure as Foreign Minister? #IndiaSpeaks
— Congress (@INCIndia) March 26, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.