ബനാറസ്​ സർവകലാശാല വിദ്യാർഥി ഹോസ്​റ്റലിനു മുന്നിൽ വെടിയേറ്റ്​ മരിച്ചു

വാരണാസി: യു.പി വാരണാസിയിലെ ബനാറസ്​ ഹിന്ദു സർവകലാശാല വിദ്യാർഥി ഹോസ്​റ്റൽ ഗേറ്റിനു സമീപം വെടിയേറ്റ്​ മരിച്ചു. 20 കാരനായ ഗൗരവ്​ സിങ്ങാണ്​ മരിച്ചത്​. ചൊവ്വാഴ്​ച രാത്രിയാണ്​​ അപകടം നടന്നത്​. ഗൗരവിന്​ മൂന്ന്​ വെടിയുണ്ടകൾ ഏറ ്റിട്ടുണ്ട്​.

കഴിഞ്ഞ വർഷം ഗൗരവിനെ സർവകലാശാല അധികൃതർ സസ്​പെൻഡ്​ ചെയ്​തിരുന്നു. വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്​ നടന്ന പ്രശ്​നങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന്​ ആരോപിച്ചായിരുന്നു സസ്​പെൻഷൻ. അക്രമത്തിനി​ടെ ബസ്​ കത്തിച്ചുവെന്നായിരുന്നു ഗൗരവിനെതിരായ ആരോപണം.

ബി.എച്ച്​.യുവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു ഗൗരവ്​. കാമ്പസിനുള്ളിലെ ബിർല ഹോസ്​റ്റൽ ഗേറ്റിനു സമീപം സുഹൃത്തുക്ക​ളോട്​ സംസാരിച്ചു നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ ഗൗരവിനു നേരെ വെടിയുതിർക്കുകയായിരുന്നു. വയറ്റിൽ മൂന്ന്​ വെടിയേറ്റിട്ടുണ്ട്​. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിക്കുകയായിരുന്നു.

Tags:    
News Summary - Suspended BHU Student Shot Dead On Campus By Attackers - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.