രാജിവെച്ച തൃണമൂൽ നേതാവ് സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നു

കൊൽക്കത്ത: രാജിവെച്ച തൃണമൂൽ നേതാവ് സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നു. ബംഗാളിലെത്തിയ അമിത്ഷായുടെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്. 2016​െല നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിന്‍റെ വിജയത്തിന്​ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു സുവേന്ദു അധികാരി. സു​േവന്ദുവിന്‍റെ വരവ് തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് വൻ നേട്ടമാവുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.

രണ്ടുദിന സന്ദർശനത്തിനായാണ് അമിത്ഷാ ഇന്ന് കൊൽക്കത്തയിലെത്തിയത്. മിഡ്നാപൂരിൽല നടന്ന ബി.ജെ.പി റാലി വേദിയിൽവെച്ചാണ് അമിത് ഷായിൽനിന്ന് സുവേന്ദു അംഗത്വം സ്വീകരിച്ചത്. മമത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയും മുൻ എം.പിയുമാണ് അദ്ദേഹം. സി.പി.എം എം.എൽ.എ തപസി മൊണ്ഡാൽ ഉൾപ്പെടെ 11 എം.എൽ.എമാരും അംഗത്വം സ്വീകരിച്ചു.

തെരഞ്ഞെടുപ്പിന്​ കേവലം അഞ്ചുമാസം മാത്രം ബാക്കിനിൽക്കെയാണ്​ തൃണമൂലിൽനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക്​. കഴിഞ്ഞദിവസമാണ് സുവേന്ദു അധികാരിയും ജി​തേന്ദ്ര തിവാരിയും രാജിക്കത്ത്​ കൈമാറിയത്. അമിത്​ ഷായുടെ നീക്കങ്ങളിലൂടെ പലരും തൃണമൂൽവിട്ട്​ ബി.ജെ.പിയിലെത്തുമെന്നാണ്​ സൂചന. അതേസമയം ജിതേന്ദ്ര തിവാരി തൃണമൂലിലേക്ക് തിരിച്ചെത്തിയിരുന്നു.

സംസ്​ഥാനത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ സുവേന്ദുവിന്​ വൻ പിടിപാടുണ്ട്​. പടിഞ്ഞാറൻ ബംഗാളിലെ ഏകദേശം 50ഓളം പ്രാദേശിക നേതാക്കൾ തനിക്കൊപ്പമുണ്ടെന്ന്​ സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം മമത ബാനർജി മന്ത്രിസഭയിൽനിന്ന്​ സുവേന്ദു രാജിവെച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ പാർട്ടിയിൽനിന്നുള്ള രാജിയും

ശനി പുലർച്ചെ 1.30 ന് കൊൽക്കത്തയിലെത്തിയ അമിത് ഷാ രാവിലെ 10.30 ന് രാമകൃഷ്ണ ആശ്രമത്തിലെത്തി, സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാ ദേവി എന്നിവരുടെ ഛായാചിത്രങ്ങൾക്കു മുൻപിൽ പ്രാർഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.