തൃണമൂൽ നേതാവും സുവേന്ദു അധികാരിയുടെ പിതാവുമായ ശിശിർ അധികാരി ബി.ജെ.പിയിൽ

കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പിതാവും തൃണമൂൽ നേതാവുമായ ശിശിർ അധികാരി ബി.ജെ.പിയിൽ. ആഴ്ചകൾ നീണ്ടുനിന്ന ഊഹക്കച്ചവടത്തിന്​ ശേഷം ശിശിർ അധികാരി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുമായി വേദി പങ്കിട്ടു. എഗ്രയിലെ റാലിയിൽ അദ്ദേഹം അഭി​സ​ംബോധന ചെയ്​ത്​ സംസാരിച്ചു.

ദീർഘകാലം കോൺഗ്രസ്​ നേതാവായിരുന്ന ശിശിർ അധികാരി തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു. ഇപ്പോൾ തൃണമൂൽ വിട്ട്​ ബി.ജെ.പി പാളയത്തിലെത്തി.

ബി.ജെ.പി നേതാവ്​ മാൻസുഖ്​ മാണ്ഡ്​വിയുമായി ശിശിർ അധികാരി കൂടിക്കാഴ്ച നടത്തിയത്​ ചർച്ചയായിരുന്നു. ഇതോടെ ശിശിർ അധികാരി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അമിത്​ ഷായുടെ റാലിയിലേക്ക്​ ക്ഷണിച്ചായിരുന്നു മാൻസുഖിന്‍റെ കൂടിക്കാഴ്ച.

ബംഗാളിൽ മുഖ്യ​മന്ത്രി മമത ബാനർജിയുടെ ശക്തനായ എതിരാളിയാണ്​ സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ പിതാവും സഹോദരൻ ദിവ്യേന്ദു അധികാരിയും തൃണമൂൽ എം.പിമാരാണ്​. സുവേന്ദുവിനെതിരെ മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ ശിശിർ അധികാരി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Suvendu Adhikaris Father Sisir Adhikari Joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.