കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരി സിറ്റിങ് സീറ്റായ നന്ദിഗ്രാമിൽ മത്സരിക്കും. ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി മമത ബാനർജിയാണ് നന്ദിഗ്രാമിൽ പഴയ സഹപ്രവർത്തകൻ കൂടിയായ സുവേന്ദുവിനെ നേരിടുക.

ഭവാനിപൂരിലെ സിറ്റിങ് സീറ്റ് ഒഴിവാക്കിയാണ് മമത ബി.ജെ.പി വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിലെത്തുന്നത്. രണ്ടിടത്തും മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നന്ദിഗ്രാമിൽ മാത്രം മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് പത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമാണ് സുവേന്ദു വെല്ലുവിളിച്ചത്.

മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. 294 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്. 

Tags:    
News Summary - Suvendu to fight Mamata in Nandigram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.