ന്യൂഡൽഹി: സംഘപരിവാർ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സ്വാമി അഗ്നിവേശ് സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകുമെന്ന് അഗ്നിവേശ് പറഞ്ഞു.
സംഭവം നടന്നിട്ട് 15 ദിവസമായി. ഇതുവരെയായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൃത്യമായ അന്വേഷണം പോലും ഉണ്ടായിട്ടില്ല. കേസ് പൂർണമായും ഇല്ലാതായെന്നാണ് ഇത് തെളിയിക്കുന്നത്. ഇതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും അഗ്നിവേശ് പറഞ്ഞു.
ഝാർഖണ്ഡിൽ കഴിഞ്ഞ മാസമായിരുന്നു സ്വാമി അഗ്നിവേശ് സംഘപരിവാർ ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം കേസിൽ കാര്യമായ നടപടികളൊന്നും സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.