ന്യൂഡൽഹി: സ്വാമി അഗ്നിവേശിനു നേർക്ക് വീണ്ടും ആക്രമണം. ഡൽഹി ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി ആസ്ഥാന ഒാഫീസിലേക്ക് വരുേമ്പാഴായിരുന്നു ആക്രമണം. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. 79 കാരനായ സ്വാമിക്കെതിരായി ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ, ഝാർഖണ്ഡിൽ വച്ച് ബി.ജെ.പി പ്രവർത്തകരുൾപ്പെട്ട ആൾക്കൂട്ടം അഗ്നിവേശിനെ ആക്രമിച്ചിരുന്നു.
‘വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പോയതായിരുന്നു. പൊലീസ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വാഹനം അനുവദിക്കാത്തതിനാൽ കുറച്ച് സ്ഥലത്തേക്ക് നടക്കേണ്ടി വന്നു. പെെട്ടന്ന് ഒരു സംഘം ആളുകൾ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മർദിച്ചു. തള്ളിയിടുകയും മോശം വാക്കുകൾ വിളിച്ചുപറയുകയും തലപ്പാവ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു’ - അഗ്നിവേശ് പറഞ്ഞു. ഇയാൾ രാജ്യദ്രോഹിയാണ് അടിക്കവനെ എന്ന് സംഘത്തിലുള്ളവർ ആക്രോശിച്ചതായും അഗ്നിവേശ് വ്യക്തമാക്കി.
ഒരു സംഘം പേർ അഗ്നിവേശിനെ വളയുന്നതിെൻറയും മർദിക്കുന്നതിെൻറയും വിഡിയോ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ അടിക്കാൻ ചെരിപ്പുയർത്തുന്നതും വിഡിയോയിലുണ്ട്. നേരത്തെ, ജൂലൈ 17നായിരുന്നു ഝാർഖണ്ഡിൽ വച്ച് അഗ്നിവേശ് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.