ന്യൂഡൽഹി: ഹാദിയയെ ഘര്‍വാപസി നടത്താന്‍ കാക്കാനാെട്ട ശിവശക്തി യോഗ സെൻറർ നടത്തിയ ശ്രമം സർക്കാർ അന്വേഷിക്കണമെന്നും സുപ്രീംകോടതി പരിഗണിക്കണമെന്നും സാമൂഹികപ്രവർത്തകൻ സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു. സേലത്ത് ഹാദിയ നടത്തിയ വെളിപ്പെടുത്തൽ ഗൗരവപ്പെട്ടതാണ്. കേരള പൊലീസിെൻറ കാവലിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. പിണറായി വിജയൻ സർക്കാറിെൻറ ഭാഗത്തുനിന്ന് മൃദുഹിന്ദുത്വ സമീപനമാണ് ഉണ്ടാവുന്നതെന്നും അേദ്ദഹം കുറ്റെപ്പടുത്തി.
കാക്കനാട്ടെ ശിവശക്തി യോഗ സെൻറർ അടക്കം ആർ.എസ്.എസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റപ്പെടേണ്ടവയാണ്. കേരളത്തിൽ മാത്രമല്ല, എവിടെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ കേസിൽ ഇപ്പോഴത്തെ സുപ്രീംകോടതി വിധി ഭാഗികമാണെന്നും പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും അഗ്നിവേശ് ചൂണ്ടിക്കാട്ടി. ബുധനാഴ്ച വൈകുേന്നരം ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വി.ആർ. അനൂപ് (രാജീവ് ഗാന്ധി പഠനകേന്ദ്രം, കേരള), നദീം ഖാൻ (സാമൂഹികപ്രവർത്തകൻ), മുഹമ്മദ് ശിഹാദ് (ഫ്രറ്റേണിറ്റി മൂവ്മെൻറ്) എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.