ഭോപാൽ: നിരവധി അനുയായികളുള്ള ദ്വാരകപീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് നിര്യാതനായി. 99 വയസ്സായിരുന്നു. ശാരദ, ജ്യോതിഷ് പീഠങ്ങളുടെയും ശങ്കരാചാര്യരായിരുന്ന സ്വരൂപാനന്ദ് ഒരുവർഷമായി അസുഖം കാരണം കിടപ്പിലായിരുന്നു. മധ്യപ്രദേശിലെ നർസിങ്പൂരിലെ ആശ്രമത്തിൽ ഞായറാഴ്ച വൈകീട്ട് 3.30ഓെടയായിരുന്നു അന്ത്യമെന്ന് ദ്വാരകപീഠം ചുമതലയുള്ള സ്വാമി സദാനന്ദ് മഹാരാജ് അറിയിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും.
മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ദിഗോരി ഗ്രാമത്തിൽ 1924 ലാണ് സ്വാമിയുടെ ജനനം. 1950 ൽ ദണ്ഡി സന്ന്യാസിയായി. 1982 ൽ ദ്വാരക പീഠ് ശങ്കരാചാര്യയായി അവരോധിതനായി.
ഗോവധ നിരോധനത്തിനും ഏക സിവിൽകോഡിനുമായി ശക്തമായി വാദിച്ച ആത്മീയ നേതൃത്വം കൂടിയാണ് സ്വരൂപാനന്ദ സരസ്വതി. ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നടപടിയെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു. അതേസമയം, ഗോവധം നിർത്താനാകാത്ത ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പിയെ സ്വരൂപാനന്ദ വിമർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.