ന്യൂഡൽഹി: രാജ്യസഭ എം.പി സ്വാതി മലിവാളിനെ മർദിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിന് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈകോടതി. ഡൽഹി മുഖ്യമന്ത്രിയുടെ പേഴ്സനൽ സെക്രട്ടറിയെന്ന പദവി വെച്ച് ബൈഭവ് കുമാർ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കെജ്‌രിവാളിന്റെ വസതിയിലെത്തിയപ്പോഴാണ് ബൈഭവ് കുമാർ സ്വാതിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയുള്ളത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തെന്ന് സ്വാതി പരാതിയിൽ പറയുന്നു.
തന്നെ മർദിക്കുമ്പോൾ കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ സ്വാതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു എ.എ.പിയുടെ മറുപടി. സ്വാതി ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും കെജ്രിവാളിന്റെ പ്രതിഛായ തകർക്കുകയാണ് ലക്ഷ്യമെന്നും പാർട്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.