ന്യൂഡൽഹി: അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 11 ഇന്ത്യക്കാർക്ക് സ്വിറ്റ്സർലാൻഡ് സർക ്കാർ നോട്ടീസയച്ചു. ഇന്ത്യയുമായി അക്കൗണ്ട് വിവരങ്ങൾ പങ്കുെവക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ചിന് ശേഷം ഇതേകാര്യം ഉന്നയിച്ച് 25 തവണയെങ്കിലും സ്വിറ്റ്സർലൻഡ് സർക്കാർ ഇന്ത്യൻ പൗരൻമാർക്ക് നോട്ടീസയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്വിറ്റസർലാൻഡിൻെറ നികുതി വകുപ്പാണ് നോട്ടീസുകൾ അയച്ചിരിക്കുന്നത്. സ്വിറ്റ്സർലാൻഡിലെ ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ രാജ്യം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിൻെറ ഭാഗമായാണ് ഇപ്പോൾ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ മറ്റ് ചില രാജ്യങ്ങളിലെ പൗരൻമാരുടെ വിവരങ്ങളും സ്വിസ് സർക്കാർ അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്ക് നൽകും. എന്നാൽ, മറ്റ് രാജ്യങ്ങളിലെ പൗരൻമാർക്ക് ഇത്തരത്തിൽ നോട്ടീസ് അയച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ 30 ദിവസത്തിനകം അത് അറിയിക്കണമെന്നാണ് സ്വിറ്റസ്ർലാൻഡ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ, ആർക്കൊക്കെയാണ് നോട്ടീസ് അയച്ചിരിക്കുന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.